Categories
headlines

ആരക്കുന്നം സെന്റ് ജോർജ്ജസിൽ വിജയോത്സവം – 2021 സംഘടിപ്പിച്ചു

മുളന്തുരുത്തി: കഴിഞ്ഞ രണ്ട് അധ്യയന വർഷവും പത്താം ക്ലാസ്സിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആരക്കുന്നം സെന്റ് ജോർജസിൽ വിജയോത്സവം – 2021 പ്രോഗ്രാം സംഘടിപ്പിച്ച് ആദരിച്ചു. ഈ അദ്ധ്യയനവർഷം 68 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 20 വിദ്യാർത്ഥികൾ ഫുൾ A+ നേടി. 7വിദ്യാർത്ഥികൾക്ക് 9 ഫുൾ A+ ഉം 7 വിദ്യാർത്ഥികൾ 8 ഫുൾ A+ ഉം നേടി. സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി രണ്ടു വർഷവും പത്താം ക്ലാസ്സിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും നൽകുവാനുള്ള മൊമെന്റോയും വിവിധസംഘടനകൾ നൽകി വരുന്ന എൻഡോവ്മെന്റും പിറവം M. L A അനൂപ് ജേക്കബ് വിതരണം ചെയ്തു. സ്കൂൾ മാനേജർ സി. കെ റെജി അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘എന്റെ വീട് ഹരിതവീട് ‘വിജയികൾക്ക്‌ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ ട്രോഫികൾ നൽകി. പള്ളി വികാരി റവ. ഫാ. പോൾസൺ കീരിക്കാട്ടിൽ, പള്ളി ട്രസ്റ്റി ടി. കെ ജോയി, സ്കൂൾ ബോർഡ് മെമ്പർമാരായ കെ. കെ ജോർജ്, കെ. കെ മത്തായി, സാം ജോർജ് ബേബി, ജോളി വി വർഗീസ്, പി. ടി. എ പ്രസിഡന്റ് ബീന പി നായർ , സ്റ്റാഫ്‌ സെക്രട്ടറി റവ. ഫാ. മനു ജോർജ് കെ, ചിറ്റേത്ത് കുടുംബ സമിതി പ്രതിനിധി A. P സണ്ണി, വിദ്യാർത്ഥികളായ അലീന ജോർജ്, ശ്രീലക്ഷ്മി എം പി എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Victory Celebration at Arakkunnam St. George's - 2021 Organized

NEWS ROUND UP

prajital