Categories
headlines

ഈ മൺകൂന കവർന്നത് രണ്ടുജീവൻ ;മന്ത്രിപ്പേടി അവസാനം പി ഡബ്ല്യൂ ഡി അധികൃതർ മണ്ണുമാറ്റി

ചോറ്റാനിക്കര :ഈ മൺകൂന കവർന്നത് രണ്ടുജീവൻ ;മന്ത്രിപ്പേടി അവസാനം പി ഡബ്ല്യൂ ഡി അധികൃതർ മണ്ണുമാറ്റി. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും തടസ്സമായി റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണ് ആണ് നിരവധി പരാതികൾക്ക് ഒടുവിൽ മാറ്റിയത്. ചോറ്റാനിക്കരയിൽ നിന്ന്‌ എരുവേലിക്ക് പോകുന്ന പ്രധാന പാതയുടെ ഇരുവശങ്ങളിലുമായി കൂട്ടിയിട്ടിരുന്ന മണ്ണാണ്  കാൽനടക്കാർക്കും,വാഹനങ്ങൾക്കും ഭീക്ഷണി ആയിരുന്നു.കഴിഞ്ഞ ദിവസം ഈ ഭാഗത്ത്‌ നടന്ന വാഹനാപകടത്തിൽ കാൽനട യാത്രക്കാരൻ ആയ അഥിതി തൊഴിലാളി കാറിടിച്ചു മരിച്ചിരുന്നു.കാർ നിർത്താതെ പോയിരുന്നെകിലും പിന്നീട് പോലീസ് പിടിച്ചു ,എന്നാൽ കേസ് എടുക്കാതെ ഉരുണ്ട് കളിച്ച പോലീസ് വാർത്തകളെ തുടർന്ന് കേസ് എടുക്കുവാൻ നിർബന്ധിതരാവുകയായിരുന്നു . രണ്ടുമാസം മുമ്പ് പ്രഭാതസവാരിക്ക്‌ പോയ യുവാവും ഇവിടെ അപകടത്തിൽ മരിച്ചു. പുതിയകാവ്-കുരീക്കാട് റോഡിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് അവിടന്ന് നീക്കംചെയ്ത മണ്ണാണ് എരുവേലി-ചോറ്റാനിക്കര റോഡിന്റെ ഇരുവശങ്ങളിലുമായി കരാറുകാരൻ കൊണ്ടുവന്ന്‌ ഇട്ടിരുന്നത്.പി ഡബ്ല്യൂ ഡി അധികൃതരും കരാറുകാരനുമായുള്ള അവിഹിത ബന്ധം ആണ്നടപടിയിടുക്കുവാൻ താമസിച്ചത് എന്ന് ആരോപണം ഉണ്ട്. അധികൃതർക്കെതിരേ പ്രതിഷേധം ഉയർന്നിരുന്നു. മണ്ണ് മാറ്റാൻ ആവശ്യപ്പെട്ട് പരാതികളും അധികൃതർക്ക് നൽകിയിരുന്നു.വകുപ്പ് മന്ത്രിയുടെ ഫോണിൻ പരിപാടിയിൽ മറ്റു സ്ഥലങ്ങളിൽ സമാനമായ പരാതികളിൽ ഉടൻ നടപടിയുണ്ടായത്  പി ഡബ്ല്യൂ ഡി അധികൃതരിൽ വിചിന്തനത്തിന് കാരണമായി. മണ്ണ് അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി. എൻജിനീയർക്ക് ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും കത്ത്‌ നൽകിയിരുന്നു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital