Categories
headlines

മണീടിലെ സ്നേഹതീരത്തിന് രാജീവ് ഗാന്ധി ഫോറത്തിന്റെ കൈത്താങ്ങ്

പിറവം: മണീട് ഗ്രാമപഞ്ചായത്തിലെ സ്നേഹതീരം ബഡ്സ് റി – ഹാബിലിറ്റേഷൻ സെൻററിൽ പിറവത്തെ രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു.
സെന്ററിലെ മുഴുവൻ കുട്ടികൾക്കായി 24 പൾസ് ഓക്സി മീറ്റർ, എൻ -95 മാസ്ക്കുകൾ, സാനിറ്ററൈസർ, ടോയ് ലറ്റ് സോപ്പ് എന്നിവയാണ് നൽകിയത്.
സ്നേഹതീരം സ്കൂൾ ഹാളിൽ നടന്ന രാജീവ് ഗാന്ധി ഫോറം ചെയർമാൻ സാബു കെ. ജേക്കബ്, കോ വിഡ് പ്രതിരോധ കിറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫിന് കൈമാറി
,വൈസ് പ്രസിഡൻ്റ് മോളി തോമസ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ പി.കെ. പ്രദീപ്, എം പി ഏലിയാസ്, പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷൻ സി ടി അനീഷ് ,വാർഡ് മെമ്പർ  രെഞ്ചി സുരേഷ്, തമ്പി പുതുവാക്കുന്നേൽ, ടൈറ്റസ് മണീട്, കുര്യൻ പുളിക്കൽ, ജോമോൻ വർഗീസ്, പോൾ കൊമ്പനാൽ, സുമ അജിമോൻ. പിന്റാ പിള്ള , ജിസ് ടൈറ്റസ് , മജി രാജു ,ഏലിയാസ് മത്തായി എന്നിവർ പ്രസംഗിച്ചു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: To the beach of love in Manipur Hand in hand with the Rajiv Gandhi Forum

NEWS ROUND UP

prajital