ഫോൺ വിളി തടസ്സപ്പെടുത്തിയതിന് യുവാവ് സ്വയം തീ കൊളുത്തി മരിച്ചു

By | Tuesday October 20th, 2020

SHARE NEWS

 പെരുവ: മുളക്കുളം കൊല്ലപ്പിള്ളിൽ ജോസിൻ്റെ മകൻ ലിഖിൽ ജോസ് (28) ആണ് സ്വയം തീകൊളുത്തി മരിച്ചത്. രാത്രി വൈകുവോളം ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ലിഖിൽ. ശബ്ദം കേട്ട് മുറിയിലെത്തിയ വീട്ടുകാർ ഫോൺ പിടിച്ചു വാങ്ങി കിടന്നുറങ്ങാൻ പറഞ്ഞ് ശാസിച്ചു. വീട്ടുകാരോട് വഴക്കടിച്ച് പുലർച്ചേ രണ്ട് മുപ്പതോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ യുവാവിനെ രാവിലെ 5.30 ഓടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള തടിമില്ലിന് സമീപത്ത് നിന്നും പോള്ളലേറ്റ നിലയിൽ വഴിയാത്രികർ കണ്ടെത്തുകയായിരുന്നു. കാലത്തേ നടക്കാനിറങ്ങിയവരാണ് അതിഗുരുതരാവസ്ഥയിൽ യുവാവിനെ കണ്ടത്.അവരോട് താൻ പെരുവക്കാരനാണെന്ന് യുവാവ് തന്നെ പറഞ്ഞു. തൊട്ടുപിറകെ മകനെ അന്വേഷിച്ച് പിതാവ് എത്തിച്ചേർന്നു. ഉടനേ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനത്തിൽ വളരെ മിടുക്കനായിരുന്ന ലിഖിൽ ഒ ഇ എന്നിൽ ജോലി ചെയ്യുകയായിരുന്നു. കുറച്ച് നാളുകളായി ഏതോ കാരണത്താൽ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read