Categories
headlines

യു.ഡി.എഫ് പ്രവര്ത്തകന് മർദ്ദനം ഏറ്റ സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ചു

തിരുമാറാടി :യു.ഡി.എഫ് പ്രവര്ത്തകന് മർദ്ദനം ഏറ്റ സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ചു. കാക്കൂർ, കൂരാപ്പിള്ളി കുരിശ് കവലയിൽ വച്ച് കഴിഞ്ഞ ഡിസംബർ പതിനെട്ടാം തീയതി യു.ഡി.എഫ് സജീവ പ്രവർത്തകനായ പുത്തൻപുരയ്ക്കൽ രാജേഷിനെ (രാജമണി )പട്ടാപ്പകൽ ആക്രമിച്ച ഗുണ്ടാസംഘത്തെ പിടികൂടാൻ പോലീസ് കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കൂർ അമ്പലപ്പടിയിൽ സായാഹ്ന ധർണ്ണ സമരം സംഘടിപ്പിച്ചു. യു.ഡി.എഫ് ചെയർമാൻ സിബി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമര പരിപാടി കെ.പി.സി.സി സെക്രട്ടറി  ആശ സനിൽ ഉദ്ഘാടനം ചെയ്തു. പ്രതികളെ എത്രയും വേഗത്തിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു. സൈബു മടക്കാലി, ബിനോയ് കള്ളാട്ടുകുഴി, അലോക് തോമസ്, ബിനു ഐസക്ക്, ബിജു തറമഠം, സുനിൽ കള്ളാട്ടുകുഴി, കുഞ്ഞുമോൻ ഫിലിപ്പ്, ലളിത വിജയൻ, നെവിൻ ജോർജ്ജ്, എം.സി അജി, ബീന ഏലിയാസ്, ആതിര സുമേഷ്, സുനി ജോൺസൺ, മത്തച്ചൻ കൂരാപ്പിള്ളി, ജോഷി കൊരണ്ടിപ്പിള്ളി എന്നിവർ സംസാരിച്ചു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital