Categories
headlines

പിറവം പോലീസ് സ്റ്റേഷന്റെ ക്വാർട്ടെഴ്സ് പൊളിച്ചുമാറ്റി പുതിയ മന്ദിരസമുച്ചയം നിർമ്മിക്കണം; സിപിഎം നിവേദനം നല്‌കി

പിറവം: പിറവം പോലീസ് സ്റ്റേഷന്റെ കാലപ്പഴക്കം ചെന്ന ക്വാർട്ടെഴ്സ് പൊളിച്ചുമാറ്റി പുതിയ മന്ദിരസമുച്ചയം നിർമിക്കണമെന്ന് ആവശ്യം ഉയരുന്നു. ഈ ആവശ്യം ഉന്നയിച്ച്സിപിഐ എം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. മേഖലയിലെ ആദ്യ സർക്കിൾ ഓഫീസ് ആയ പിറവത്ത് രണ്ടേകാൽ ഏക്കർ ഭൂമിയാണ് ക്വാർട്ടെഴ്സിനായി ഉള്ളത്. ഇവിടെ നിർമിച്ചിരുന്ന കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്ടും നവീകരണം നടക്കാതെയും നശിച്ചിരിക്കുകയാണ്. 13ക്വാർട്ടെഴ്സുകളിൽ വാസയോഗ്യമായവ മൂന്നെണ്ണമാണ്. കാലകാലങ്ങളിൽ നടക്കേണ്ട അറ്റകുറ്റപ്പണികൾ നടക്കാതെ വരുന്നതാണ് പലതും നശിച്ചുപോകാൻ കാരണം. സിഐ അടക്കം 42ഓളം ജീവനക്കാരുള്ള സ്റ്റേഷനിലെ രണ്ട് കുടുംബങ്ങൾ മാത്രമാണ് ക്വാർട്ടെഴ്സിൽ താമസിക്കുന്നത്. കുടുംബസമ്മേതം താമസിക്കുവാൻ കഴിയുന്ന അവസ്ഥയിൽ അല്ലാ കെട്ടിടങ്ങൾ. ഇക്കാരണത്താലാണ് പലരും ക്വാർട്ടെഴ്സ് ഉപേക്ഷിക്കുന്നത്. പോലീസുകാരുടെ താമസ സൗകര്യം ഉറപ്പാക്കുന്നതിന് തകർന്നുവീഴാറായ കെട്ടിടങ്ങൾ പൊളിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹിനില ക്വാർട്ടെഴ്സ് മന്ദിരവും കുട്ടികൾക്ക് ആവശ്യമായ ചെറിയ പാർക്കും ഉൾപ്പടെ നിർമ്മിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടതായി കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പറഞ്ഞു

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital