Categories
headlines

വിദ്യാർത്ഥിക്ക് വീട്ടിൽ വെളിച്ചവും ടെലിവിഷനും എത്തിച്ച് നാട്ടുകാർ

മണീട് : നാടൊരുമിച്ചപ്പോൾ പുളിക്കമാലി ഗവ.ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ശ്രീഹരിജിത്തിൻറെ വീട്ടിൽ വെളിച്ചവും ടെലിവിഷനും എത്തി. പുളിക്കമാലി ഗവ: ഹൈസ്കൂൾ, മണീട് ഗ്രാമപഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി ഓൺലൈൻ ക്ലാസ്സിന് ആവശ്യമായ ടെലിവിഷനും എത്തിച്ചു നൽകിയത്. മണീട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാമ്പ്ര കവലയിലെ പലക്കോട്ട് ലക്ഷം വീട് കോളനിയിൽ വർഷങ്ങളായി താമസിക്കുന്ന നിർധനയായ ബിന്ദുവിനും മകൻ ശ്രീഹരിജിത്തിനും വീട്ടിൽ വൈദ്യൂതി കണക്ഷൻ ലഭിക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരിന്നു.

ഫാക്ട ജീവനക്കാരുടെ സഹായത്തോടെയാണ് വൈദ്യുതികരണം പൂർത്തികരിച്ചത്.
ഫാക്ടിലെ ഉദ്യോഗസ്ഥനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡൻ്റുമായ വി.എ വിജയകുമാർ, ഫാക്ട ജീവനക്കാരായ ഷാജി ,അഭിലാഷ് എന്നിവർ
വൈറിംഗ് പണികൾ ഒറ്റ ദിവസം കൊണ്ട് സൗജന്യമായി ചെയ്തു സഹായിച്ചു. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസും .വൈസ് പ്രസിഡന്റ് വി.ജെ ജോസഫ്, വിദ്യാഭ്യാസ , സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ സിനേഷ്‌ , ഒൻപതാം വാർഡ് മെമ്പർ എൽദോ തോമസ് ,പുളിക്കമാലി സ്കൂളിലെ അദ്ധ്യാപിക ജോളി സി.എ ,ജോബ് P S ,ജോർജ് ,ജീബി എന്നിവർ ചേർന്ന് ടി.വി വിതരണം ചെയ്തു. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭ ഏലിയാസ്, ഗ്രാമ പഞ്ചായത്ത് അംഗം എൽദോ കെ.തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് അജിത ഒ.പി, പി.ടി.എ പ്രസിഡൻ്റ് സുരേഷ് തുരുത്തിക്കര, അദ്ധ്യപകരായ ജോളി സി.എ, പി.ടി.മോഹനൻ, അനു സി ജോൺ, പി ടി എ കമ്മിറ്റി അംഗങ്ങളായ എസ്.ജയപ്രകാശ്, അനിൽ.ടി.ടി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മണീട് യൂണിറ്റ് സെക്രട്ടറി മനീഷ് വിജയൻ, പൊതുപ്രവർത്തകനായ ജിബി പിറവം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ലോക്ക് ഡൗൺ സമയത്ത് ഭക്ഷ്യധാ ന്യങ്ങൾ എത്തിക്കാൻ സ്കൂൾ പി.ടി.എ ഭാരവാഹികളും ,പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികളും ചെന്നപ്പോളാണ് വീടിൻ്റ പരിതാപകരമായ അവസ്ഥ ശ്രദ്ധയിൽ പെട്ടത്. ലോട്ടറി വിൽപ്പനയിലൂടെ കിട്ടുന്ന തുഛമായ തുകയാണ് ആ കുടുംബത്തിൻ്റെ വരുമാനം.ആസ്തമ രോഗിയായ ബീന്ദുവിനും ശ്രീഹരിജിത്തിനും നല്ലൊരു വീട് എന്ന സ്വപ്നം ഇനിയും അവശേഷിക്കുകയാണ്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital