Categories
headlines

ആവേശം അതിരുകടന്നു; കോപ്പ അമേരിക്ക ഫുട്ബോ‌ളിൽ അർജന്റീന വിജയാഘോഷത്തിനിടെ അപകടം

മലപ്പുറം:ആവേശം അതിരുകടന്നു; കോപ്പ അമേരിക്ക ഫുട്ബോ‌ളിൽ അർജന്റീന വിജയാഘോഷത്തിനിടെ അപകടം. സ്‌കൂട്ടറിലിരുന്ന് പടക്കം പൊട്ടിച്ച  ആഘോഷിക്കുന്നതിനിടെ മലപ്പുറം താനാളൂരിൽ പടക്കം പൊട്ടി രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ താനാളൂർ ചുങ്കത്ത് വെച്ച് നടന്ന ആഘോഷത്തിനിടെയായിരുന്നു അപകടം.അപകടത്തിൽ താനാളൂര്‍ സോഷ്യോ എക്കണോമിക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ടെസ്‌കോ ) ക്ലബ്ബ് ഭാരവാഹികളായ കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സ്‌കൂട്ടറിലിരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിന്റെ സീറ്റും കത്തി നശിച്ചു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: The excitement was over; Accident during Argentina's victory in Copa America football

NEWS ROUND UP

prajital