ജില്ലയിലെ പിറവം നഗരസഭ ഉൾപ്പെടെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികൾ ഞായർ അർദ്ധരാത്രി മുതൽ കണ്ടെയ്ന്മെന്റ് സോണുകളാകും

By | Saturday May 29th, 2021

SHARE NEWS

പിറവം : എറണാകുളം ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള 35 പഞ്ചായത്തുകൾ, പിറവം മുൻസിപ്പാലിറ്റി, നൂറിലധികം കോവിഡ് രോഗബാധിതരുള്ള കൊച്ചി കോർപ്പറേഷനിലെ വിവിധ ഡിവിഷനുകൾ എന്നിവ ഞായറാഴ്ച്ച അർദ്ധരാത്രി മുതൽ കണ്ടെയ്ന്മെന്റ് സോണുകളാകും.
അവശ്യസേവന വിഭാഗങ്ങൾ ഒഴികെ മറ്റുള്ള ആരെയും കണ്ടെയ്ന്മെന്റ് സോണുകളിൽ പ്രവേശിക്കുവാനോ സോണുകളിൽ നിന്നും പുറത്തുകടക്കുവാനോ അനുവദിക്കില്ല. അവശ്യസേവന വിഭാഗങ്ങളിൽ ഉള്ളവർ ബന്ധപ്പെട്ട ഓഫീസിൽ നിന്നുള്ള അനുമതി രേഖയുമായാണ് സഞ്ചരിക്കേണ്ടത്. രോഗബാധ കൂടുതലുള്ള വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ, അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തടസ്സം നേരിടില്ല. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
കണ്ടെയ്ന്മെന്റ് സോണുകളാകുന്ന പഞ്ചായത്തുകൾ. ചെല്ലാനം, മാഞ്ഞള്ളൂർ, മുളവുകാട്, എളങ്കുന്നപ്പുഴ, എടവനക്കാട്, ഞാറക്കൽ, എടത്തല, ചേരാനെല്ലൂർ,
കുമ്പളങ്ങി, ചെങ്ങമനാട്, ആമ്പല്ലൂർ, കവലങ്ങാട്, പൂതൃക്ക, മലയാറ്റൂർ – നീലേശ്വരം, നായരമ്പലം, കടമക്കുടി, ഏഴിക്കര, കീഴ്മാട്, ഒക്കൽ, ശ്രീമൂലനഗരം, വാരപ്പെട്ടി, കുമ്പളം, കോട്ടുവള്ളി, കാഞ്ഞൂർ, പായിപ്ര, കാലടി, വാഴക്കുളം, വെങ്ങോല, വടക്കേക്കര, പുത്തൻവേലിക്കര, ചിറ്റാറ്റുകര, ചോറ്റാനിക്കര, തിരുവാണിയൂർ, കുന്നത്തുനാട്, കുട്ടമ്പുഴ, പിറവം നഗരസഭ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read