മണിമലയാറ്റില്‍ കാണാതായ വില്ലേജ് ഓഫിസര്‍ എന്‍. പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി

By | Wednesday June 9th, 2021

SHARE NEWS

മണിമലയാറ്റില്‍ കാണാതായ ചങ്ങനാശ്ശേരി താലൂക്കിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എന്‍. പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന് 200 മീറ്റർ അകലെയുള്ള മൂന്നാണി തടയണയ്ക്ക് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.  മണിമല വലിയപാലത്തിൽ നിന്ന് ചാടിയ ചങ്ങനാശേരി താലൂക്ക് ഓഫിസിലെ സീനിയർ ക്ലാർക്കായ സ്പെഷൽ വില്ലേജ് ഓഫിസർ കങ്ങഴ കലാലയം എൻ. പ്രകാശിനായി (51) തിരച്ചിൽ തുടരുന്നതിനിടെയാണ് രാവിലെ ഏഴോടെ മൃതദേഹം ലഭിച്ചത്. നേവിയും നാട്ടുകാരിലെ മുങ്ങൽ വിദഗ്ധരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. പാലത്തിൽ നിന്ന് പ്രകാശ് പെട്ടെന്ന് ആറ്റിലേക്കു ചാടുകയായിരുന്നു. ഐഡി കാര്‍ഡും ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങളും പാലത്തില്‍വെച്ചിരുന്നു. താഴെയുള്ള കൊച്ചുപാലത്തിലൂടെ നടന്നു പോവുകയായിരുന്നു അസം സ്വദേശി യാനുസ് സംഭവം കണ്ട് ഇദ്ദേഹത്തെ രക്ഷിക്കാൻ ആറ്റിലേക്കു ഒപ്പം ചാടിയെങ്കിലും  ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാശിന്റെ കൈയിൽ പിടികിട്ടിയെങ്കിലും ശക്തമായ കുത്തൊഴുക്കിൽ പിടിവിട്ടു. അടുത്തിടെയാണ് വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത്.  ഭാര്യ: അമ്പിളി. മകൾ: പൂജാ ലക്ഷ്മി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read