സംസ്ഥാനത്ത് ശനി,ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍

By | Thursday June 10th, 2021

SHARE NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി,ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രം ആണ് ഉണ്ടാകുക. പാഴ്സല്‍ ടേക്ക് എവേ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാകാം. അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന വ്യവസ്ഥയോടെയാണിത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ക്ക് വെള്ളിയാഴ്ച തുറന്നു പ്രവര്‍ത്തിക്കാം. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read