Categories
headlines

പാഴൂർ ചെണ്ട കളരി ലോഗോ “നാദ ദശകം” പ്രകാശനം ചെയ്തു

 

പിറവം: പാഴൂർ ചെണ്ടകളരിയുടെ 10-ാം വാർഷിക ആഘോഷത്തിന്റെ ലോഗോ പ്രകാശനം മള്ളിയൂർ മഹാഗണപതി ക്ഷേത്രാങ്കണത്തിൽ നടന്നു.
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.
പാഴൂർ ചെണ്ടകളരി അധ്യാപകൻ പാഴൂർ ഉണ്ണി ചന്ദ്രൻ, പ്രശസ്ത വാദ്യകലാകാരൻ മാരായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, വെള്ളിനേഴി ആനന്ദ്, വെളപ്പായ നന്ദൻ, വെള്ളിനേഴി രാംകുമാർ, അന്തിക്കാട് പത്മനാഭൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ചെണ്ട കളരിയിലെ മുതിർന്ന വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
“നാദ ദശകം” എന്ന പേരിലാണ് 10-ാം വാർഷികാഘോഷം നടത്തുന്നത്. പാഴൂർ ഉണ്ണി ചന്ദ്രന്റെ കീഴിൽ 100 ഓളം വിദ്യാർത്ഥികൾ കളരിയിൽ ചെണ്ട അഭ്യസിച്ചു വരുന്നു. കളരിയിൽ പഠിച്ച് അരങ്ങേറ്റം കുറിച്ച വിദ്യാർത്ഥികൾ മേള രംഗത്ത്‌ പ്രശസ്തരുടെ കൂടെ മേളം അവതരിപ്പിക്കുന്നുണ്ടെന്ന് പാഴൂർ ഉണ്ണി ചന്ദ്രൻ പറഞ്ഞു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Pazhur Chenda Kalari logo "Nada Dasakam" has been released.

NEWS ROUND UP

prajital