Categories
headlines

പാലക്കുഴ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ ഭിന്നശേഷി സൗഹൃദമാകുന്നു

കൂത്താട്ടുകുളം: പ്രത്യേക പരിഗണന വേണ്ട കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയ അനുഭവങ്ങൾ ഉറപ്പാക്കുന്ന സ്പേസ് പദ്ധതി പാലക്കുഴ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ തുടങ്ങുന്നു.സമഗ്ര ശിക്ഷയുടെ നേതൃത്വത്തിലാണ് പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത്. വിദ്യാലയ പ്രവേശന കവാടം മുതൽ ശുചിമുറി വരെ നീളുന്ന ഭൗതിക സൗകര്യങ്ങൾ പരിമിതികളുള്ള കുട്ടികൾക്കു കൂടി ഉപയോഗിക്കത്തക്ക വിധത്തിൽ സൗഹൃദപരമാക്കുകയാണ് ലക്ഷ്യം.സമഗ്ര ശിക്ഷ കേരളം കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക. പ്രത്യേക സഹായം വേണ്ട കുട്ടികൾക്ക് ക്ലാസ് മുറികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും, ഡോക്ടർ, കൗൺസിലർ, വിവിധ തെറാപ്പിസ്റ്റ് മാർ, സ്പെഷ്യൽ എഡ്യുക്കേറ്ററർ, ആയ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കും.

സവിശേഷമായ ക്ലാസ് മുറി ഒരുക്കി
നൂതനമായ സാങ്കേതിക വിദ്യകളുംഉറപ്പാക്കും.ക്ലാസ് മുറിയിലേക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വാങ്ങാൻ സമഗ്ര ശിക്ഷ കേരളം 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സമപ്രാരായക്കാരായ മറ്റ് കുട്ടികൾക്കൊപ്പം ഇരുന്ന് പഠന പ്രക്രീയയിൽ ഏർപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ജില്ലയിൽ പാലക്കുഴ കൂടാതെ വൈപ്പിൻ – ഞാറക്കൽ ഗവ.എസ്.എസ്.എസ്, കോതമംഗലം പൊയ്ക ഗവ.എച്ച്.എസ് എന്നീ സ്കൂളുകൾക്കും സ്പേസ് അനുവദിച്ചിട്ടുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്ന പാലക്കുഴ പഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്.സെൻ്റർ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ.ജയ, വൈസ് പ്രസിഡൻ്റ് എം.കെ ബിജു എന്നിവർ പറഞ്ഞു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital