മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ വിശദീകരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി

By | Friday May 21st, 2021

SHARE NEWS

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് (പൊളിറ്റിക്കൽ) വിജ്ഞാപനം പുറപ്പെടുവിച്ചത്. മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുടെ ചുമതല ഈ തവണ മുഖ്യമന്ത്രിക്കുണ്ട്.  മറ്റ് വകുപ്പുകൾ ഇങ്ങനെ

 • മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം,  ശാസ്ത്ര–സാങ്കേതിക–പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, വിമാനത്താവളങ്ങൾ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, സൈനിക ക്ഷേമം, അന്തർ നദീജല, ഇൻലന്റ് നാവിഗേഷൻ, ന്യൂനപക്ഷ ക്ഷേമം, നോർക്ക, ഇലക്ഷൻ, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും.

 • കെ.രാജൻ

 • റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം.

   

  • കെ.എൻ.ബാലഗോപാൽ

  ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാർഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇൻഷുറൻസ്, സ്റ്റാംപ്, സ്റ്റാംപ് ഡ്യൂട്ടി.

  • പി.രാജീവ്

  നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്.

  • എം.വി.ഗോവിന്ദൻ

  എക്സൈസ്, തദ്ദേശ സ്വയംഭരണം(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ), ഗ്രാമ വികസനം, നഗരാസൂത്രണം, കില, ഗ്രാമീണ വികസനം.

  • വി.ശിവൻകുട്ടി

  പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ, സാക്ഷരത, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ലേബർ കോടതികൾ.

  • അഡ്വ പിഎ മുഹമ്മദ് റിയാസ്

  പൊതുമരാമത്ത്, ടൂറിസം.

   

   

  • റോഷി അഗസ്റ്റിൻ

  ജലവിതരണ വകുപ്പ്, ജലസേചനം, ഭൂഗർഭ ജല വകുപ്പ്, കമാൻഡ് ഏരിയ ഡവലപ്മെന്റ്,

   

  • പ്രഫ. ആർ.ബിന്ദു

  ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, എൻസിസി, എഎസ്എപി, സാമൂഹികനീതി.

  • വി.എൻ.വാസവൻ

  സഹകരണം, റജിസ്ട്രേഷൻ

   

   

  • കെ.രാധാകൃഷ്ണൻ

  പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം.

   

   

  • കെ.കൃഷ്ണൻകുട്ടി

  വൈദ്യുതി, അനർട്ട്.

   

   

   

  • എ.കെ.ശശീന്ദ്രൻ

   വനം, വന്യജീവി സംരക്ഷണം.

   

   

   

  • അഹമ്മദ് ദേവർകോവിൽ

   തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ.

   

   

  • അഡ്വ ആന്റണി രാജു

   റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം.

   

   

  • വി.അബ്ദുറഹ്മാൻ

   കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റയിൽവെ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്.

   

  • ജി.ആർ.അനിൽ

   ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി.

  • ജെ.ചിഞ്ചുറാണി

   ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങൾ, മൃശാല, കേരള വെറ്റററിനറി ആൻഡ് ആനമൽ സയൻസസ് സർവകലാശാല.

  • പി.പ്രസാദ്

   കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർ ഹൗസിങ് കോർപറേഷൻ.

   

  • സജി ചെറിയാൻ

   ഫിഷറീസ്, തുറമുഖ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം.

  • വീണ ജോർജ്

   ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

  ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

  Send News:

  Your email address will not be published. Required fields are marked *

  *

  *

  Also Read