Categories
headlines

നശാ മുക്ത് ഭാരത് അഭിയാൻ; ഒന്നാം സമ്മാനം ഗവൺമെൻറ് വി . എച്ച് . എസ് . എസ് ഈസ്റ്റ് മാറാടി

പിറവം: കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസ് നടപ്പിലാക്കുന്ന ” നശാ മുക്ത് ഭാരത് അഭിയാൻ ” പ്രോഗ്രാമിന്റെ ഭാഗമായി ലഹരിക്കെതിരെ നവ മാധ്യമ പ്രചാരണ മത്സരം നടത്തി . 2021 ജൂൺ 26 മുതൽ ജൂലൈ 26 വരെ ഒരു മാസ കാലം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജില്ലയിലെ വിവിധ കോളേജുകൾ , വകുപ്പുകൾ , സംഘടനകൾ , എൻ.ജി.ഒ കൾ , ക്ലബ്ബുകൾ , കുടുംബശ്രീകൾ തുടങ്ങിയവർ നവ മാധ്യമങ്ങളിലൂടെ നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത് . നവ മാധ്യമ പ്രചാരണ മത്സരവിജയികൾ : ഒന്നാം സമ്മാനം ഗവൺമെൻറ് വി . എച്ച് . എസ് . എസ് ഈസ്റ്റ് മാറാടി എൻ.എസ്.എസ് യൂണിറ്റ് . രണ്ടാം സമ്മാനം ഭാരത മാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് , തൃക്കാക്കര , മൂന്നാം സമ്മാനം ഗവൺമെൻറ് ലോ കോളേജ് , എറണാകുളം.വിജയികൾക്ക് യഥാക്രമം 15000 , 10000 , 5000 എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും .ലഹരിക്കെതിരെ കൈകോർക്കാം ലഹരി വിമുക്ത എറണാകുളം എന്ന് പേരിൽ നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായി ഈസ്റ്റ് മാറാടി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ ഓൺലൈനായും അല്ലാതെയും നിരവധി വേറിട്ടതും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയത് വിലയിരുത്തിയാണ് ഒന്നാം സമ്മാനത്തിന് അർഹത നേടിയത് . ഒരു മാസം നീണ്ടു നിന്ന ക്യാമ്പയിനിൽ ഒരു ദിവസം ഒരു പ്രവർത്തനം എന്ന നിലയിൽ മുപ്പത് പ്രോഗ്രാം നടത്തി . എല്ലാ പ്രവർത്തനങ്ങളും ഫെയിസ് ബുക്ക് , ഇൻസ്റ്റാഗ്രാം , ട്വിറ്റർ , വാട്സാപ്പ് , മെസഞ്ചർ , ടെലിഗ്രാം , ക്ലബ് ഹൗസ് , ഗൂഗിൾ മീറ്റ് , സൂം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് പ്രചരിപ്പിച്ചത്. നൂറ്റി ഒന്ന് പ്രമുഖരുടെ ലഹരി വിമുക്ത സന്ദേശം ജില്ല സാമൂഹ്യ നീതി ഓഫീസർ സുബൈർ കെ.കെ യും സമാപന സമ്മേളനം ഡോ.എൽ.ആർ മധുജനും നിർവഹിച്ചു . പ്രിൻസിപ്പാൾ റനിത ഗോവിന്ദ് , ഹെഡ്മാസ്റ്റർ അജയൻ എ , പി.റ്റി.എ പ്രസിഡന്റ് പി.റ്റി.അനിൽകുമാർ , മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജ സനിൽ , മുൻ എച്ച്.എം സഫിയ സി.പി , ഗിരിജ എം പി , അനിൽകുമാർ ഗ്രേസി കുര്യൻ , ശ്രീകല ജി , രതീഷ് വിജയൻ , ബാബു പി.യു , സ്കൂൾ കൗൺസലർ ഹണി വർഗീസ് , പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി , വിദ്യാർത്ഥികളായ ബേസിൽ ബിജു , ലിയാ ബിനോയ് , ജിത്തു രാജു , കാർത്തിക് പ്രസാദ് , ഡോണറ്റ് തുടങ്ങിയവർ നേത്യത്വം നൽകി

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Nasha Mukt Bharat Abhiyan; The first prize went to Govt. H. The. S. East Maradi

NEWS ROUND UP

prajital