നാട്ടുകാർ റോഡ് സൈഡിൽ അപകടകരമായി നിന്ന മരം മുറിച്ച് മാറ്റി

By | Friday June 4th, 2021

SHARE NEWS

പാമ്പാക്കുട: പാമ്പാക്കുട – കിഴുമുറി റൂട്ടിൽ ഗവണ്മെന്റ് സ്കൂളിന് സമീപം പന്ത്രണ്ടാം വാർഡ്‌ പരിധിയിലെ റോഡ് സൈഡിൽ അപകടകരമായി നിലകൊണ്ടിരുന്ന തേൻതുള്ളി മരം ജനകീയ പങ്കാളിത്തത്തിൽ വെട്ടി മാറ്റി.  എൽദോ പി. ബാബു 2019 ൽ ഈ മരം വെട്ടിമാറ്റണം എന്ന് ആവശ്യപ്പെട്ടു അധികൃതർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഈ മഴക്കാലത്ത് ഈ മരം മറിഞ്ഞു വീണു അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൽദോ കഴിഞ്ഞ ദിവസംപഞ്ചായത്തിൽ അറിയിച്ചിരുന്നു .തുടർന്ന് പഞ്ചായത്ത് അധികൃതർ പി ഡബ്ല്യൂ ഡി എ ഇ  യെ വിളിച്ച് കാര്യം വിശദീകരിച്ച്   മരം വെട്ടി മാറ്റുന്നതിനുള്ള അനുമതി വാങ്ങി . എൽദോ യുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ അപകടകരമായി നിന്നിരുന്ന ഈ മരം വെട്ടി മാറ്റുകയായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read