കെഎസ്ആർടിസി സർവ്വീസുകൾ നാളെ പുനരാരംഭിക്കും

By | Tuesday June 8th, 2021

SHARE NEWS

തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്ക് ശേഷം കെഎസ്ആർടിസി സർവ്വീസുകൾ നാളെ പുനരാരംഭിക്കും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആർടിസി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു. രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. അതേസമയം സംസ്ഥാനത്ത് ഇപ്പോഴും ലോക്ക് ഡൗൺ തുടരുന്നതിനാൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും കെഎസ്ആർടിസി ആദ്യപടിയായി സർവ്വീസുകൾ നടത്തുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവ്വീസുകൾ എന്നതിനാൽ യാത്രക്കാരെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read