Categories
headlines

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ്; നാല് വിഭാഗമായി തിരിച്ച് നീയന്ത്രണങ്ങൾ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ടി പി ആർ 10 താഴത്ത് ആശങ്ക ഉണ്ടാക്കുന്നു വെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,093 ആയി. നാല് വിഭാഗമായി തിരിച്ച് നീയന്ത്രണങ്ങൾ തുടരും. ബസുകളിൽ ആളുകളെ കയറ്റുന്നതിൽ കർശന നീയന്ത്രണം .ബസുകളുടെ അപര്യാപ്തത കളക്ടർ മാർ ഇടപെട്ട് പരിഹരിക്കും.

ടിപിആര്‍ നിരത്ത് കുറയാത്ത സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക്ഡൗൺ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാനുളള തീരുമാനമെടുത്തത്. നിലവില്‍ ടിപിആര്‍ 24ല്‍ കൂടിയ പ്രദേശങ്ങളിലുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പുനക്രമീകരിച്ച് ടിപിആര്‍ നിരക്ക് പതിനെട്ടില്‍ കൂടുതല്‍ ഉളള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

ടിപിആര്‍ നിരക്ക് 12 മുതല്‍ 18 വരെയുളള ‘സി’ കാറ്റഗറിയിൽ ഉള്‍പ്പെട്ട പ്രദേശങ്ങളിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മാത്രമാണ് ഉണ്ടാവുക. ടിപിആര്‍ നിരക്ക് 6 മുതല്‍ 12 ശതമാനം വരെ വരുന്ന ‘ബി’ കാറ്റഗറിയിൽ ഉൾപ്പെട്ട മേഖലകളിൽ മിനി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. 6 ശതമാനം വരെ ടിപിആര്‍ നിരക്കുളള ‘എ’ കാറ്റഗറിയില്‍ സാധാരണ ഗതിയിലുളള പ്രവര്‍ത്തനങ്ങള്‍ നടക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ അടുത്ത ചൊവ്വാഴ്ച വീണ്ടും ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാവും സര്‍ക്കാര്‍ കൈക്കൊള്ളുക.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

NEWS ROUND UP

prajital