Categories
headlines

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടും, ഗജ പൂജയും ശനിയാഴ്ച

തൃശ്ശൂർ : ഈ വർഷത്തെ  വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ശനിയാഴ്ച. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഗജ പൂജയും ഇത്തവണ നടക്കും. ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പതിനഞ്ച്  ആനകളെ പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി.സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന എഴുപതില്‍ അധികം ആനകളെ പങ്കെടുപ്പിച്ചായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒരാന മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത്തവണ ആനയൂട്ടില്‍ 15 ആനകളെ പങ്കെടുപ്പിക്കാനാണ് ജില്ലാ കളക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും അനുമതി നല്‍കിയത്.പുലര്‍ച്ചെ മഹാ ഗണപതിഹോമത്തിന് ശേഷമാണ് ഗജ പൂജയും ആനയൂട്ടും നടക്കുക.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Elephant procession and Gaja pooja at Vadakkumnath temple on Saturday

NEWS ROUND UP

prajital