Categories
headlines

ആദ്യഘട്ട കോവിഡ് വാക്സിൻ;  പിറവം താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് നടന്നു

പിറവം : ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു .ജില്ലയിൽ മേൽനോട്ടം ജില്ലാ കളക്ടർക്ക് ആയിരുന്നു. ആദ്യഘട്ട കോവിഡ് വാക്സിൻ;  പിറവം താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ്‌ ആരംഭിച്ചു.  ജില്ലയിൽ തിരഞ്ഞെടുത്തിട്ടുള്ള സർക്കാർ ആശുപത്രികളിലൊന്നാണ് പിറവം താലൂക്ക് ആശുപത്രി. ആദ്യഘട്ടത്തിൽ ദിവസം 100 പേർക്ക് കുത്തിവെപ്പ്‌ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് താലൂക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്നത്. ശനിയാഴ്ച രാവിലെ 11.30-ന്‌ വാക്സിനേഷൻ ആരംഭിച്ചു. വിവിധ ജനപ്രതിനിധികളായ അനൂപ് ജേക്കബ് ,ഏലിയാമ്മ ഫിലിപ്പ്,  കെ.പി. സലിം തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. ആദ്യഘട്ടത്തിൽ 80 പേർ കുത്തിവെപ്പെടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളന്തട്ട്‌ ആണ് ആദ്യം കുത്തിവെപ്പെടുത്തത്. പിന്നാലെ ഡോ. കെ.എച്ച്. ദീപ, ഡോ. ജോജോ, ഡോ. അനിൽ തുടങ്ങിയവരും കുത്തിവെപ്പെടുത്തു. വൈകീട്ട് അഞ്ചര വരെ കുത്തിവെപ്പ്‌ തുടർന്നു.ഞായറാഴ്ച കുത്തിവെപ്പില്ല.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital