ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ്മണിമല രാമചന്ദ്രൻ (എം ആർ )അന്തരിച്ചു

By | Sunday June 6th, 2021

SHARE NEWS

പിറവം: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് സഖാവ് മണിമല രാമചന്ദ്രന് (എം ആർ )അന്തരിച്ചു. സി പി ഐ എം പിറവം, മണീട് ലോക്കൽ സെക്രട്ടറി, പിറവം ഗ്രാമ പഞ്ചായത്ത് മെമ്പർ, സി പി ഐ എം കൂത്താട്ടുകുളം ഏരിയാ കമ്മറ്റിയഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .പിറവത്തും,മണീടും ത്യാഗോജല സമരങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടി പടക്കുന്നത്തിൽ നിർണ്ണായക നേതൃത്വം നല്കി. പിറവം മേഖല മണൽ തൊഴിലാളി സി.ഐ ടി യു യൂണിയൻ, ചുമട് തൊഴിലാളി യൂണിയൻ തുടങ്ങിയ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ചുക്കാൻ പിടിച്ചു .. പിറവം വള്ളംകളിയുടെ ആദ്യകാലത്തെ മുഖ്യ സംഘാടകൻ ആയിരുന്നു .അതു പോലെ തന്നെ മണീട് പഞ്ചായത്ത് പരിധിയിൽ പാർട്ടി ശക്തിപെടുത്തുന്നതിന് നെടുനായകത്വം വഹിച്ചത് എം ആർ ആയിരുന്നു. മികച്ച സംഘാടകൻ ആയിരുന്ന എം ആർ മത്സ്യതൊഴിലാളി സഹകരണ സംഘംപിറവം മേഖല ഭാരവാഹി ആയിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read