Categories
headlines

വാടക മുടങ്ങിയതിനാൽ അർദ്ധരാത്രി ഇറക്കിവിടപെട്ട കുടുംബത്തിന് സി പി ഐ എം ന്റെ കൈതാങ്ങ്

മുളന്തുരുത്തി: വാടക മുടങ്ങിയതിനാൽ അർദ്ധരാത്രി പുതിയ കാവിലെ വാടകവീട്ടിൽ നിന്നും വീട്ടുടമസ്ഥൻ ഇറക്കി വിട്ടതിനെ തുടർന്ന് തലചായ്ക്കാൻ ഇടമില്ലാതെ പാതിരാത്രി പുതിയ കാവിൽ നിന്നും വൈറ്റില മൊബിലിറ്റി ഹബ്ബ് വരെ നടന്നു പോകേണ്ടിവന്ന അമ്പലമുകൾ സ്വദേശി നന്ദന നിവാസിൽ അശോകൻ,ഭാര്യ ശർമിള,പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ, ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകൻ എന്നിവരുടെ ജീവിത ദുരന്തത്തിന്റെ കഥ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുളന്തുരുത്തിയിൽ പരിമിതിയായ സൗകര്യത്തിൽ ഇപ്പോൾ താൽക്കാലികമായി താമസിക്കുന്ന കുടുംബത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിപിഐഎം മുളന്തുരുത്തി ഏരിയ കമ്മിറ്റി സെക്രട്ടറി ടി. സി. ഷിബുവിന്റെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റി അംഗം സി കെ റെജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എൻ പുരുഷോത്തമൻ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ എ ജോഷി എന്നിവർ ഇവരുടെ വീട്ടിലെത്തി കുട്ടികൾക്ക് പഠിക്കാൻ ഒരു മൊബൈൽ ഫോണും, അരി,പലവ്യഞ്ജന സാധനങ്ങൾ, പച്ചക്കറി എല്ലാം കൈമാറി. കുടുംബത്തിന് സിപിഐഎം ന്റെ എല്ലാവിധ പിന്തുണയും സഹായവും ഉറപ്പുനൽകി

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: The CPI (M)'s hand in hand with the family who were evicted in the middle of the night due to rent arrears

NEWS ROUND UP

prajital