Categories
headlines

സ്ഥാനാർത്ഥിക്ക് കോഴ ;കെ സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം

കൽപറ്റ :ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം കോഴ നല്‍കിയെന്ന പരാതിയില്‍ കേസെടുക്കണമെന്ന് കല്‍പ്പറ്റ കോടതി ആവശ്യപ്പെട്ടു. ഐപിസി 171‑ഇ, 171-എഫ് വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനാണ് നിര്‍ദ്ദേശം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി കെ നവാസിന്റെ ഹര്‍ജിയിലാണ് നടപടി.

മഞ്ചേശ്വരത്തെ കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital