Categories
headlines

പാമ്പാക്കുടയിൽ മാനദണ്ഡങ്ങൾ ലംഘിച്ചു കോവിഡ് 19 വാക്സിൻ നൽക്കുന്നുവെന്ന് കളക്ടർക്ക് പരാതി

പാമ്പാക്കുട: പാമ്പാക്കുട പഞ്ചായത്തിൽ മുൻഗണന മാനദണ്ഡങ്ങൾ ലംഘിച്ചു കോവിഡ് 19 വാക്സിൻ നൽക്കുന്നുവെന്ന് പരാതി.ഇതു സംബന്ധിച്ച്‌  സി.പി.ഐ.(എം )പാമ്പാക്കുട ലോക്കൽ കമ്മറ്റി എറണാകുളം ജില്ലാ കളക്ടർക്ക് പരാതി നൽകി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച പൊതുജനങ്ങളുടെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത് എന്ന് സെക്രട്ടറി പറഞ്ഞു. 13-)0 വാർഡിൽ നിന്നുമാണ് ഏറ്റവും കൂടുതൽ തിരിമറി നടക്കുന്നതായി പരാതിയുയരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോതമംഗലം സ്വദേശിയായ ഒരാൾക്ക് പതിമൂന്നാം വാർഡിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി വാക്സിൻ നൽകി.5ആം വാർഡിൽ താമസിക്കുന്ന മറ്റൊരു വ്യക്തിക്കും വാക്സിൻ നൽകിയിരിക്കുന്നത് 13ആം വാർഡിലെ ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ്. ഇതിന് പുറമെ പതിമൂന്നാം വാർഡിലെ ലിസ്റ്റിൽ ഉണ്ടായിരുന്ന 92 വയസുള്ള വയോധികയുടെ പേര് വെട്ടി മാറ്റി ആ സ്ഥാനത്ത് 50 വയസ്സിൽ താഴെ പ്രായമുള്ള യു.ഡി.എഫ് പ്രവർത്തകനായ ഒരു വ്യക്തിക്ക് വാക്സിൻ നൽകുകയുണ്ടായി. ഇക്കാര്യങ്ങൾ ആരോഗ്യ പ്രവർത്തകരെ അറിയിച്ചെങ്കിലും അവർ നിസ്സഹായരാണെന്നും, ആശാ വർക്കർ നൽകുന്ന മുൻഗണന ലിസ്റ്റ് 13ആം വാർഡ് മെമ്പർ ഏകപക്ഷീയമായി തിരുത്തി നൽകുകയാണെന്നും ആണ് അവർ പറയുന്നത്.13ആം വാർഡ് മെമ്പർ വാക്സിൻ വിതരണത്തിൽ രാഷ്ട്രീയം മാനദണ്ഡമാക്കുന്നുവെന്ന ആക്ഷേപം മുൻപും ആളുകൾ ഉന്നയിച്ചിരുന്നതായി പറഞ്ഞു . ഈ സാഹചര്യത്തിലാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി അന്വേഷണം
ആവശ്യമാണെന്ന് ഉന്നയിച്ചു കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital