Categories
mainnews

ചോറ്റാനിക്കരയമ്മയുടെ ഭൂമിയിൽ നിയോഗം പോലെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഭക്തൻ ഗണ ശ്രവണൻ

കൊച്ചി :ചോറ്റാനിക്കരയമ്മയുടെ ഭൂമിയിൽ നിയോഗം പോലെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഭക്തൻ ഗണ ശ്രവണൻ. തന്റെ ജീവിതം മാറ്റി മറിച്ചത് ഗുരുസ്വാമി ആണെന്ന് അദ്ദേഹം പറയുന്നു ജീവിതം വഴിമുട്ടിയ സമയത്ത് ചോറ്റാനിക്കരയമ്മയെ ഉപവസിക്കാൻ ഉപദേശിച്ചത് കർണാടകയിലെ ഹസ്സൻ സ്വദേശിയായ  ആചാരി എന്ന ഗുരുവാണ് . മൈസൂർ മഹാരാജാവിന്റെ ആത്മീയ ഗുരുവും ഉപദേശകനുമാണ് അദ്ദേഹം .ചോറ്റാനിക്കര ദേവീക്ഷേത്രം അന്താരാഷ്ട്ര തീർഥാടന കേന്ദ്രമാക്കാൻ 700 കോടി രൂപയുടെ വികസന പദ്ധതിയുമായി ബംഗളൂരു ആസ്ഥാനമായ സ്വാമിജി ഗ്രൂപ്പ്. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രനഗരിയായി ചോറ്റാനിക്കരയെ മാറ്റാനുള്ള പദ്ധതി സമയബന്ധിതമായി അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന്‌ സ്വാമിജി ഗ്രൂപ്പ്‌ ചെയർമാൻ ഗണശ്രാവൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ വിശദമായ രൂപരേഖ ദേവസ്വം ബോർഡിന് സമർപ്പിച്ചെന്നും  ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി  ലഭിച്ചാലുടൻ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രനഗരിയാണ് ചോറ്റാനിക്കരയിൽ ഉയരുക. ക്ഷേത്രവും പരിസരവും ശില്പചാതുരിയോടെ പുനർനിർമിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനാണ്‌ ലക്ഷ്യം. ക്ഷേത്രസമുച്ചയത്തിനു പുറമെ 500 കിടക്കകളുള്ള ആശുപത്രി, ഓർഫനേജ്‌, പുവർ ഹോം, റിങ്‌ റോഡ്, ജലശുദ്ധീകരണ പ്ലാന്റ്‌, ബയോഗ്യാസ് പ്ലാന്റ്‌, ഗസ്റ്റ് ഹൗസുകൾ, മൾട്ടി ലെവൽ കാർ പാർക്കിങ്‌, കല്യാണ മണ്ഡപം, ഓഡിറ്റോറിയം, അന്നദാന മണ്ഡപം, 300 കോടി രൂപ ചെലവിട്ട് ക്ഷേത്രത്തിൽ സ്വർണം പതിക്കൽ, സ്വർണ ഗോപുരങ്ങൾ,  രണ്ട് പാലം തുടങ്ങി നിരവധി വികാസങ്ങളാണ് വരുന്നത്

 

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital