Categories
headlines

ബാങ്കിങ് സൗകര്യം ഇന്നുമുതൽ എല്ലാദിവസവും,പലിശ കുറഞ്ഞു,എ ടി എം ചാർജ് 17 ആയി

ഡൽഹി: ബാങ്കിങ് സൗകര്യം ഇന്നുമുതൽ (ആഗസ്റ്റ് ഒന്ന് മുതൽ )എല്ലാദിവസവും. ഇനി ആളുകൾക്ക് പെൻഷൻ, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്കിന്റെ പ്രവർത്തി ദിവസം വരെ കാത്തിരിക്കേണ്ട. ഇതടക്കം ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾക്കാണ് റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്.
IPPB അനുസരിച്ച് 2021 ആഗസ്റ്റ് 1 മുതൽ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗിനായി ഓരോ റിക്വസ്റ്റിനും 20 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടത്. ഓരോ തവണ ഡോർ സ്റ്റെപ് ഡെലിവറി സേവനം ഉപയോഗിക്കുമ്പോഴും ഈ നിരക്ക് നൽകണം. പോസ്റ്റ്മാൻ, ഗ്രാമീൺ ദക് സേവകുമാരെയുമാണ് ഇതിനായി ഇന്ത്യാ പോസ്റ്റ് (Postal service) നിയമിക്കുന്നത്. ഇത്തരം ഇടപാടുകൾക്ക് പരിധിയില്ലെന്നും ആർബിഐ വ്യക്തമാക്കുന്നു.. ഇതുവരെ ഡോർസ്റ്റെപ്പ് ബാങ്കിംഗിനായി ചാർജ്ജ് ഒന്നും ഇല്ലായിരുന്നു.  ഇതോടൊപ്പം ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് ബാങ്ക് പലിശ നിരക്കുകളും കുറച്ചിട്ടുണ്ട്.
ബാങ്കുകൾ പ്രവർത്തിക്കുന്നില്ലെന്ന കാരണത്താൽ നിങ്ങളുടെ സാലറിയും പെൻഷനും ഇഎംഐയും മുടങ്ങുന്നത് ഇനി പഴങ്കഥകളാവും. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ആർബിഐ വരുത്തിയ മാറ്റം നാളെ മുതൽ നിലവിൽ വരും. പുതിയ സാഹചര്യത്തിൽ ഞായറാഴ്ചയും പൊതു അവധി ദിവസവും വരെ ഇത്തരം ഇടപാടുകൾ നടത്താനാവും.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി ഉയർത്തിയിരിക്കുകയാണ്. ഈ നിരക്കുകൾ ഇന്ന്  മുതൽ നിലവിൽ വരും. എടിഎമ്മുകൾ സൂക്ഷിക്കുന്നതിനുള്ള ചെലവ് വർധിച്ച സാഹചര്യത്തിലാണ് ബാങ്കുകളുടെ ആവശ്യം ആർബിഐ പരിഗണിച്ചത്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Banking facility Every day from today, interest rates have come down to 17 ATM charges

NEWS ROUND UP

prajital