Categories
headlines

300 മില്യൺ ആളുകൾ കാണുന്ന സൂപ്പർ ബൗൾമത്സരത്തിനിടെ ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം

കാലിഫോർണിയ: അമേരിക്കയിലെ സൂപ്പർ ബൗൾമത്സരത്തിനിടെ ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം. ടിവി ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം തത്സമയ മത്സരത്തിനിടെസംപ്രേക്ഷണം ചെയ്തത്. രണ്ട് മാസത്തിലേറെയായി ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചേർത്തിണക്കിയാണ് പരസ്യം തയ്യാറാക്കിയത്. എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണ് എന്ന മാർട്ടിൻ ലൂതർ കിങിന്റെ വാക്കുകളോടെയാണ് പരസ്യം ആരംഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നും പരസ്യത്തിൽ അവകാശപ്പെടുന്നു. കർഷകരില്ലെങ്കിൽ ഭക്ഷണമോ നല്ലൊരു ഭാവിയോ ഇല്ലെന്നും പരസ്യത്തിലെ സന്ദേശത്തിൽ പറയുന്നു. കർഷകർക്ക് ഐക്യദാർഢ്യമേകി # iStandWithFarmers എന്ന ഹാഷ് ടാഗോടെയാണ് പരസ്യം അവസാനിക്കുന്നത്. World is watching! Farmers add played at  #SuperBowl#FarmerProtest #NoFarmersNoFoodpic. twitter.com/ 583 H2l3 hax Jazzy B (@jazzyb) February 7, 2021 കാലിഫോർണിയയിലെ ചില ഭാഗങ്ങളിൽ മാത്രമാണ് പരസ്യം സംപ്രേക്ഷണം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ട്വിറ്റർ അടക്കമുള്ളസാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം പരസ്യം വൈറലാണ്. നിരവധി പ്രമുഖർ പരസ്യഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള കായിക ഇനങ്ങളിലെന്നാണ് സൂപ്പർ ബൗൾ. 100 മില്യൺ ആളുകൾ ടിവിയിലൂടെ മാത്രം സൂപ്പർ ബൗൾ മത്സരം കാണുന്നുണ്ട്. മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങൾക്ക് 5-6 മില്യൺ ഡോളർ (ഏകദേശം 36-44 കോടി രൂപ) ചാനൽ ഈടാക്കുന്നുണ്ടെന്നാണ് സൂചന. കർഷക പ്രതിഷേധത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം നൽകുന്നതിന്റെ ഭാഗമായി പ്രവാസ സിഖ് സമൂഹമാണ് വൻതുക മുടക്കി പരസ്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital