---
title: "കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറി നാലുപേർക്ക് ഗുരുതര പരിക്ക് "
english_title: "The car rammed into an electric pole and rammed into a nearby house, seriously injuring four people"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/95154/the-car-rammed-into-an-electric-pole-and-rammed-into-a-nearby-house-seriously-injuring-four-people"
published_at: "2023-02-06T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e10bbcdc4ae_car_aa.jpg"
keywords: []
---

# കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറി നാലുപേർക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **കൊല്ലം....** യുവാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാല് പേർക്ക് ഗുരുതര പരിക്ക്. ഉത്സവം കണ്ട് മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും സമീപത്തെ വീടിന്റെ ഗേറ്റും തകർത്ത് കയറുകയായിരുന്നു

## Article Content

**കൊല്ലം....** യുവാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാല് പേർക്ക് ഗുരുതര പരിക്ക്. ഉത്സവം കണ്ട് മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും സമീപത്തെ വീടിന്റെ ഗേറ്റും തകർത്ത് കയറുകയായിരുന്നു

പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ യുവാക്കളെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. കൊട്ടാരക്കര പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/95154/the-car-rammed-into-an-electric-pole-and-rammed-into-a-nearby-house-seriously-injuring-four-people)