കൂത്താട്ടുകുളം.... കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ്; യു ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധു. നഗരസഭ വൈസ് ചെയർമാനായി എൽഡിഎഫിലെ സണ്ണി കുര്യാക്കോസ് തെരഞ്ഞെടുക്കപ്പെട്ടു.
ബാലറ്റ് പെട്ടിയിൽ വോട്ട് ഇടാൻ കൂട്ടാക്കാതെ പ്രിൻസ് പോൾ ജോൺ ഇരിപ്പിടത്തിൽ തന്നെ തുടർന്നു. വോട്ടെടുപ്പ് പൂർത്തിയാക്കി റിട്ടേണിങ്ങ് ഓഫീസർ 24 വോട്ടുകൾ എണ്ണി രേഖപ്പെടുത്തി. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രിൻസ് പോൾ ജോൺ സ്വന്തം പേരിനു നേരെ കൂടി ഗുണന ചിഹ്നം രേഖപ്പെടുത്തി ബാലറ്റ് റിട്ടേണിങ്ങ് ഓഫീസർക്ക് കൈമാറിയതായി സഹകൗൺസിലർമാർ പറഞ്ഞു.ഈ കൗൺസിലറുടെ വോട്ട് വിട്ടു നിൽക്കുന്ന വിഭാഗത്തിൽ പരിഗണിച്ചതായി റിട്ടേണിങ്ങ് ഓഫീസർ പറഞ്ഞു. 25 അംഗ കൗൺസിലിൽ 13 വോട്ടുകൾ സണ്ണി കുര്യാക്കോസ് നേടി. യുഡിഎഫിൽ നിന്നും മത്സരിച്ച കോൺഗ്രസ് നേതാവ് പ്രിൻസ് പോൾ ജോണിന് 10 വോട്ടുകൾ ലഭിച്ചു. സ്വതന്ത്രനായ പി ജി സുനിൽ കുമാറിൻ്റെ വോട്ട് അസാധുവായി
Koothattukulam Municipal Corporation Vice Chairman Election: UDF candidate's vote invalid