---
title: "കേരളത്തിൽ പുതിയ വന്യ ജീവി സങ്കേതങ്ങൾ; അനൂപ് ജേക്കബ് "
english_title: "New wildlife sanctuaries in Kerala; Anoop Jacob"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/93475/new-wildlife-sanctuaries-in-kerala-anoop-jacob"
published_at: "2023-01-30T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7da6123d35_anoop.jpg"
keywords: []
---

# കേരളത്തിൽ പുതിയ വന്യ ജീവി സങ്കേതങ്ങൾ; അനൂപ് ജേക്കബ് 

> **Lead Summary:** **കോഴിക്കോട്.... **കേരളത്തിൽ പുതിയ വന്യ ജീവി സങ്കേതങ്ങൾ; അനൂപ് ജേക്കബ്.** **കേരളത്തിൽ പുതിയ വന്യ ജീവി സങ്കേതങ്ങൾ ഒരു സ്ഥലത്തും പ്രഖ്യാപിക്കരുത് എന്ന് കേരളാ കോൺഗ്രസ്‌ ജേക്കബ്‌ പാർട്ടി ലീഡർ അനൂപ്‌ ജേക്കബ് എം എൽ എ. ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്.... **കേരളത്തിൽ പുതിയ വന്യ ജീവി സങ്കേതങ്ങൾ; അനൂപ് ജേക്കബ്.** **കേരളത്തിൽ പുതിയ വന്യ ജീവി സങ്കേതങ്ങൾ ഒരു സ്ഥലത്തും പ്രഖ്യാപിക്കരുത് എന്ന് കേരളാ കോൺഗ്രസ്‌ ജേക്കബ്‌ പാർട്ടി ലീഡർ അനൂപ്‌ ജേക്കബ് എം എൽ എ. ആവശ്യപ്പെട്ടു.

വന്യ മൃഗങ്ങളെ സംരക്ഷിക്കാൻ കാണിക്കുന്ന ഉത്സാഹം കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ കാണിക്കുന്നില്ല.2019 ലെ ജനവാസ മേഖലയെ ഉൾപ്പെടുത്തി ബഫർ സോൺ നടപ്പിലാക്കുവാനുള്ള സർക്കാർ ഉത്തരവ് റദ്ധാക്കുവാൻ ഗവണ്മെന്റ് തയ്യാറാകണം.2022 ലെ ജൂൺ മാസത്തിൽ വന്ന കോടതി ഉത്തരവിനെതിരെ തുടർ നടപടികൾ സ്വീകരിക്കാത്തത് ഗവണ്മെന്റിന്റെ അനാസ്ഥയാണ്. കേരളത്തിന്റെ പ്രത്യേക പാരിസ്ഥിതിക സ്ഥിതിയും ജനസാന്ദ്രതയും കോടതിയെ ബോധിപ്പിക്കാൻ പോലും സർക്കാരിന് കഴിഞ്ഞില്ല.വന്യ മൃഗ ആക്രമണത്തിൽ നൂറു കണക്കിന് ആളുകൾ കൊല്ലപ്പെടുമ്പോൾ വനം വകുപ്പും വകുപ്പ് മന്ത്രിയും ഉറക്കം തൂങ്ങുകയാണ് എന്നും അദ്ദേഹം പരിഹസിച്ചു. കേരളാ കോൺഗ്രസ്‌ ജേക്കബ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിനു മുൻപിൽ നടന്ന പ്രധിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന നേതാക്കൾ ആയ എം. സി. സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, വി. ഡി. ജോസഫ്, സി. വീരാൻകുട്ടി, കെ. ആർ.ഗിരിജൻ, റെജി ജോർജ്,ചിരട്ടക്കോണം സുരേഷ്, പി. എസ്. ജെയിംസ്, സുനിൽ എടപ്പാലക്കാട്ട്, വത്സൺ അത്തിക്കൽ,കോശി തുണ്ട്‌പറമ്പിൽ, പ്രേംസൺ മാഞ്ഞാമറ്റo, കെ. പി. രാധാകൃഷ്ണൻ,സാജൻ ജോസഫ്, കെ. എം. ജയന്തി, എം. എ. ഷാജി, ടി. ചക്രപാണി വാസു കാരാട്,ഷീൻ ജോസ്, തോമസ് ചുള്ളിക്കൽ ,ആന്റക്സ് കളരിക്കൽ, ജോസ് ചുക്കനാനി, പ്രഭാകരൻ നായർ, പി. എം. ഏലിയാസ്, ടോമി ജോസഫ് വേദഗിരി,തങ്കച്ചൻ വാഴച്ചിറ, ആർ. രാജശേഖരൻ പിള്ള, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/93475/new-wildlife-sanctuaries-in-kerala-anoop-jacob)