---
title: "യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ"
english_title: "Kothamangalam KSRTC took the person who collapsed during the journey to the hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/92390/kothamangalam-ksrtc-took-the-person-who-collapsed-during-the-journey-to-the-hospital"
published_at: "2023-01-25T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d118fd22e2b_ksrtc.jpg"
keywords: []
---

# യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ

> **Lead Summary:** **തിരുവല്ല....** യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ. കോതമംഗലം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം എക്സ്പ്രസസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ യാത്രികനെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു കെ.എസ്.ആർ.ടി.സി. ജീവനക്കാർ.

## Article Content

**തിരുവല്ല....** യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ. കോതമംഗലം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം എക്സ്പ്രസസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ യാത്രികനെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു കെ.എസ്.ആർ.ടി.സി. ജീവനക്കാർ.

എറണാകുളം കിഴക്കമ്പലം തുരുത്തൂക്കവല കുളങ്ങര സജു വർഗീസിനെ (52) ആണ് കോതമംഗലം ഡിപ്പോയിലെ കണ്ടക്ടർ അജീഷ് ലക്ഷ്മൺ, ഡ്രൈവർ എം.ആർ. രാജീവ് എന്നിവർ യഥാസമയം ആശുപത്രി യിലെത്തിച്ച് രക്ഷിച്ചത്. ചൊവ്വാഴ്ച 8.45-ന് തിരുവല്ലയ്ക്ക് സമീപം മുത്തൂരിലായിരുന്നു സംഭവം. കോതമംഗലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോയ സൂപ്പർ എക്സ്പ്രസ് ബസിൽ മൂവാറ്റപുഴയിൽ നിന്നാണ് സജു കയറിയത്. കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തു. മുത്തൂരിൽ കുഴഞ്ഞുവീണതോടെ സഹയാത്രികർ കണ്ടക്ടറെ വിവരം അറിയിച്ചു. സജു ബോധരഹിതനാ യിരുന്നു. മറ്റുവാഹനത്തിന് കാക്കാതെ ബസ് തിരുവല്ല ടി.എം.എം. ആശുപത്രിയിലേക്ക് വിട്ടു. വിവരമറിഞ്ഞ് തിരുവല്ല ഡിപ്പോയിൽനിന്നുള്ള ജീവനക്കാർ ആശുപത്രിയിലെത്തിയതോടെ തുടർനടപടികൾ അവരെ ഏല്പിച്ച് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/92390/kothamangalam-ksrtc-took-the-person-who-collapsed-during-the-journey-to-the-hospital)