---
title: "ശിവരാത്രി ഒരുക്കങ്ങളുടെ ഭാഗമായി പാഴൂർ മണപ്പുറത്തു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു"
english_title: "As part of Shivratri preparations, cleaning work has started in Manappuram, Pazhur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/91209/as-part-of-shivratri-preparations-cleaning-work-has-started-in-manappuram-pazhur"
published_at: "2023-01-19T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8fb562670f_man.jpg"
keywords: []
---

# ശിവരാത്രി ഒരുക്കങ്ങളുടെ ഭാഗമായി പാഴൂർ മണപ്പുറത്തു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

> **Lead Summary:** **പിറവം.... **ശിവരാത്രി ഒരുക്കങ്ങളുടെ ഭാഗമായി പാഴൂർ മണപ്പുറത്തു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ പി സലീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ബലി തർപ്പണം നടക്കുന്ന മണപ്പുറത്താണു കുറ്റിക്കാടും മറ്റും വെട്ടി വൃത്തിയാക്കുന്നത്.

## Article Content

**പിറവം.... **ശിവരാത്രി ഒരുക്കങ്ങളുടെ ഭാഗമായി പാഴൂർ മണപ്പുറത്തു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ പി സലീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ബലി തർപ്പണം നടക്കുന്ന മണപ്പുറത്താണു കുറ്റിക്കാടും മറ്റും വെട്ടി വൃത്തിയാക്കുന്നത്.

നഗരസഭയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ മേൽ നോട്ടത്തിൽ, നഗരസഭ ജീവനക്കാരെയും, അയ്യൻക്കാളി തൊഴുലുറപ്പ് പ്രവർത്തകരെയും ഉപയോഗിച്ചാണു ഒരാഴ്ച നീളുന്ന ശുചീകരണം നടത്തുന്നത് ഉത്ഘാടന വസരത്തിൽ കൗൺസിലർമാരായ സൻജിനി പ്രദീഷ് , ബിമൽ ചന്ദ്രൻ , മോളി ബെന്നി, ഗിരീഷ്, ജോജിമോൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/91209/as-part-of-shivratri-preparations-cleaning-work-has-started-in-manappuram-pazhur)