---
title: "അധികാരികളുടെ കെടുകാര്യസ്ഥത,പാഴൂർ തൂക്കുപാലം നശിക്കുന്നു"
english_title: "Due to the mismanagement of the authorities, the Pazhur suspension bridge is deteriorating"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/91092/due-to-the-mismanagement-of-the-authorities-the-pazhur-suspension-bridge-is-deteriorating"
published_at: "2023-01-18T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8123b92fa1_palam.jpg"
keywords: []
---

# അധികാരികളുടെ കെടുകാര്യസ്ഥത,പാഴൂർ തൂക്കുപാലം നശിക്കുന്നു

> **Lead Summary:** **പിറവം....** അധികാരികളുടെ കെടുകാര്യസ്ഥത,പാഴൂർ തൂക്കുപാലം നശിക്കുന്നു. പിറവം പി ഡബ്ലിയു പരിധിയിൽ വരുന്ന പാഴൂർ- കക്കാട് തൂക്ക് പാലം കക്കാട് ഭാഗത്തെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ മുവാറ്റുപുഴയാറ് മുറിച്ച് കടന്ന് ടൗണിലേക്കും മറ്റു ഭാഗങ്ങളിലേക്കു കടക്കുവാൻ വർഷങ്ങൾക്ക് മുൻപ് പണിതത്താണ് പാഴൂർ തൂക്കുപാലം

## Article Content

**പിറവം....** അധികാരികളുടെ കെടുകാര്യസ്ഥത,പാഴൂർ തൂക്കുപാലം നശിക്കുന്നു. പിറവം പി ഡബ്ലിയു പരിധിയിൽ വരുന്ന പാഴൂർ- കക്കാട് തൂക്ക് പാലം കക്കാട് ഭാഗത്തെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ മുവാറ്റുപുഴയാറ് മുറിച്ച് കടന്ന് ടൗണിലേക്കും മറ്റു ഭാഗങ്ങളിലേക്കു കടക്കുവാൻ വർഷങ്ങൾക്ക് മുൻപ് പണിതത്താണ് പാഴൂർ തൂക്കുപാലം

കാലാനുസൃതമായ അറ്റകുറ്റപ്പണികളോ,പെയിന്റിങ്ങും ഇല്ലാത്തതുമൂലം അരക്കോടിയോളം രൂപ മുടക്കി പണിത പാലം നശിക്കുവാൻ കാരണം. നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു പല തവണ അധികാരികൾക്ക് മുൻപേ നാട്ടുകാരും ,സാമൂഹ്യ പ്രവർത്തകരും ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമില്ല. കക്കാട് നിവാസികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രികളിലേക്കും, വിദ്യാർഥികൾക്ക് സ്ക്കൂളിലേക്കും ,മറ്റാളുകൾക്ക് ജോലിക്കും മറ്റാവശ്യങ്ങൾക്കും വർഷകാലത്തടക്കം കുത്തിയൊഴുകുന്ന പുഴ മുറിച്ച് കടന്ന് കടത്ത് തോണിയിൽ വേണമായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. ഇതിന് പരിഹാരമെന്നോണം പുഴയ്ക്ക് കുറുകെ പണിത തൂക്കുപാലമാണ് അധികാരികളുടെ നിസ്സഹരണം മൂലം നശിക്കുന്നത്. തുരുമ്പിച്ച് പലയിടവും അപകടാവസ്ഥയിലായ പാലത്തിൽ എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാവുന്ന സാഹചര്യമാണ് നിലവിൽ 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/91092/due-to-the-mismanagement-of-the-authorities-the-pazhur-suspension-bridge-is-deteriorating)