---
title: "കുറവിങ്ങാടിന് സമീപം എം.സി റോഡിൽ കോഴാ വട്ടംകുഴിവളവിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു"
english_title: "One person died in an accident on MC road near Kuringad at Kozha Vattamkuzhivalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/90309/one-person-died-in-an-accident-on-mc-road-near-kuringad-at-kozha-vattamkuzhivalam"
published_at: "2023-01-14T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2cce31a76e_car_accide.jpg"
keywords: []
---

# കുറവിങ്ങാടിന് സമീപം എം.സി റോഡിൽ കോഴാ വട്ടംകുഴിവളവിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

> **Lead Summary:** **കുറവിലങ്ങാട്....** കുറവിങ്ങാടിന് സമീപം എം.സി റോഡിൽ കോഴാ വട്ടംകുഴിവളവിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്നലെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു.

## Article Content

**കുറവിലങ്ങാട്....** കുറവിങ്ങാടിന് സമീപം എം.സി റോഡിൽ കോഴാ വട്ടംകുഴിവളവിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്നലെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു.

കാറിൽ യാത്ര ചെയ്തിരുന്ന പ​​ട്ടി​​ത്താ​​നം കാ​​ട്ടാ​​ത്തിമാ​​ലി​​യേ​​ല്‍ മോ​​ഹ​​ന​​ന്‍റെ ഭാ​​ര്യ സു​​ധ (62)യാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍ മ​​രി​​ച്ച​​ത്. പതിനഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുവായൂർക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പട്ടിത്താനം അർച്ചനയിൽ രാജേഷും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കുറവിലങ്ങാട്ടെയും തെള്ളകത്തെയും സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ 3 സ്ത്രീകൾ അടക്കം 15 യാത്രക്കാർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. 3 പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരിൽ 4 പേരെ കാരിത്താസ് ആശുപത്രിയിലും 8 പേരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/90309/one-person-died-in-an-accident-on-mc-road-near-kuringad-at-kozha-vattamkuzhivalam)