---
title: "മാളികപ്പുറം സിനിമ പ്രചാരണത്തിനായി ഉണ്ണി മുകുന്ദനും സംഘവും കോതമംഗലത്ത്"
english_title: "Unni Mukundan and team in Kothamangalam for Malikappuram movie promotion"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/88615/unni-mukundan-and-team-in-kothamangalam-for-malikappuram-movie-promotion"
published_at: "2023-01-03T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b43d31c1241_malipuram.jpg"
keywords: []
---

# മാളികപ്പുറം സിനിമ പ്രചാരണത്തിനായി ഉണ്ണി മുകുന്ദനും സംഘവും കോതമംഗലത്ത്

> **Lead Summary:** **കോതമംഗലം....** മാളികപ്പുറം സിനിമ പ്രചാരണത്തിനായി ഉണ്ണി മുകുന്ദനും സംഘവും കോതമംഗലത്ത്;ആഘോഷമാക്കി ആരാധകർ ഉണ്ണി മുകുന്ദൻ അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ മാളികപ്പുറത്തിന്റെ പ്രചാരണത്തിനായി ഉണ്ണിമുകുന്ദനും സംഘവും കോതമംഗലത്ത് എത്തി.

## Article Content

**കോതമംഗലം....** മാളികപ്പുറം സിനിമ പ്രചാരണത്തിനായി ഉണ്ണി മുകുന്ദനും സംഘവും കോതമംഗലത്ത്;ആഘോഷമാക്കി ആരാധകർ ഉണ്ണി മുകുന്ദൻ അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ മാളികപ്പുറത്തിന്റെ പ്രചാരണത്തിനായി ഉണ്ണിമുകുന്ദനും സംഘവും കോതമംഗലത്ത് എത്തി.

ഉണ്ണി മുകുന്ദനും കല്ലു എന്ന മാളികപ്പുറമായി അവിസ്മരരണീയ പ്രകടനം കാഴ്ചവച്ച ദേവനന്ദയും ചത്രത്തിലുടനീളം പിയൂഷ്‌ സ്വാമി എന്ന കഥാപാത്രത്തെ വളരെ നർമ്മത്തിലൂടെ അവതരിപ്പിച്ച ശ്രീപതും തിരകഥാകൃത്ത് അഭിലാഷ് പിള്ളയും ആണ് കോതമംഗലം ജി സിനിമാസിൽ എത്തിയത്. പ്രതീക്ഷമായി ഉണ്ണിമുകുന്ദനെയും മറ്റു താരങ്ങളെയും കണ്ടത് സിനിമ കണ്ടിറങ്ങിയ നൂറുകണക്കിന് പ്രേക്ഷകരിൽ ആവേശമുണർത്തി. പ്രേക്ഷകരോടൊപ്പം സെൽഫിയെടുത്തും കേക്ക് മുറിച്ചും ഉണ്ണി മുകുന്ദനും കൂടിയതോടെ ആരാധകർക്ക് സന്തോഷമായി. സിനിമ കാണാൻ എത്തിയ തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ കുട്ടികളോടൊപ്പം തിയറ്ററിൽ കുറച്ച് സമയം ചിലവഴിക്കുകയും അവരോടൊപ്പം പ്രത്യേകം മധുരം പങ്കിടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/88615/unni-mukundan-and-team-in-kothamangalam-for-malikappuram-movie-promotion)