---
title: "പാടശേരങ്ങളിൽ ഡ്രോൺ പരീക്ഷണം തുടങ്ങി"
english_title: "Drone testing started in padasheras"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/87440/drone-testing-started-in-padasheras"
published_at: "2022-12-27T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa8c893ad36_wwww.jpg"
keywords: []
---

# പാടശേരങ്ങളിൽ ഡ്രോൺ പരീക്ഷണം തുടങ്ങി

> **Lead Summary:**  **എടയ്ക്കാട്ടുവയൽ...** അഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പദ്ധതി പ്രകാരം പഞ്ചായത്തിലെ ഊഴക്കോട് - കുന്നപ്പിള്ളി പാടശേഖരത്തിലെ 45 ഏക്കറിൽ ചാഴിയുടെ നിയന്ത്രണത്തിനായി ഫിഷ് അമിനോ ആസിഡ് ഉപയോഗിക്കുന്ന പ്രദർശന പ്രവർത്തനമാണ് നടന്നത്. ഘട്ടം ഘട്ടമായി പഞ്ചായത്തിനെ ജൈവ കൃഷിയിലേക്ക് മാറ്റുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി 13-ാം വാർഡിൽ രൂപീകരിച്ച എടയ്ക്കാട്ടുവയൽ ജൈവ എന്ന ഗ്രൂപ്പാണ് ഫിഷ് അമിനോ ആസിഡ് നിർമ്മിച്ചു നൽകിയത്. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന ടാസ് എന്ന സ്ഥാപനമാണ് ഡ്രോൺ എത്തിച്ചത്. ഒന്നാം വാർഡ് മെമ്പർ ജോഹർ എൻ ചാക്കോ അദ്ധ്യക്ഷനായ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. എടക്കാട്ടുവയൽ ജൈവ ഗ്രൂപ്പ് ഉത്പാദിപ്പിക്കുന്ന ജൈവ ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും കെ.ആർ. ജയകുമാർ നിർവഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി മേനോൻ , വാട്ടർ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് ജോഷി വർഗ്ഗീസ്, മുളന്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ കാക്കനാട് , കൃഷി ഓഫീസർ യദു രാജ് എന്നിവർ സംസാരിച്ചുപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബോബൻ കുര്യാക്കോസ്, വാർഡ് മെമ്പർ കെ.ജി. രവീന്ദ്രനാഥ്, കൃഷി അസിസ്റ്റൻറ് സുനിൽ കെ.എം,പാടശേഖര സമിതി ഭാരവാഹികളായ എബ്രഹാം കെ ജോസഫ്, ജോസഫ് ആന്റണി, സിബിമോൻ സി.ടി, മുൻ പഞ്ചായത്ത് മെന്റർമാരായ വി.എൻ ഗോപി, ഓ.പി.ഗോപിനാഥ് , ജൈവ കൃഷി ഗ്രൂപ്പ് പ്രസിഡന്റ് കെ.കെ.ഗോപി, സെക്രട്ടറി ജിജിമോൻ ചാത്തനാട്ടിക്കൽ, ആത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജർ സ്വപ്ന, കാർഷിക കർമ്മസേന സൂപ്പർവൈസർ ദീപ തമ്പി ,വിവിധ പാടശേഖര സമിതിയിലെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഊഴക്കോട് - കുന്നപ്പിള്ളി പാടശേഖര സമിതി സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും കൃഷി ഓഫീസർ യദു രാജ് നന്ദിയും പറഞ്ഞു.

## Article Content

 **എടയ്ക്കാട്ടുവയൽ...** അഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പദ്ധതി പ്രകാരം പഞ്ചായത്തിലെ ഊഴക്കോട് - കുന്നപ്പിള്ളി പാടശേഖരത്തിലെ 45 ഏക്കറിൽ ചാഴിയുടെ നിയന്ത്രണത്തിനായി ഫിഷ് അമിനോ ആസിഡ് ഉപയോഗിക്കുന്ന പ്രദർശന പ്രവർത്തനമാണ് നടന്നത്. ഘട്ടം ഘട്ടമായി പഞ്ചായത്തിനെ ജൈവ കൃഷിയിലേക്ക് മാറ്റുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി 13-ാം വാർഡിൽ രൂപീകരിച്ച എടയ്ക്കാട്ടുവയൽ ജൈവ എന്ന ഗ്രൂപ്പാണ് ഫിഷ് അമിനോ ആസിഡ് നിർമ്മിച്ചു നൽകിയത്. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന ടാസ് എന്ന സ്ഥാപനമാണ് ഡ്രോൺ എത്തിച്ചത്. ഒന്നാം വാർഡ് മെമ്പർ ജോഹർ എൻ ചാക്കോ അദ്ധ്യക്ഷനായ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. എടക്കാട്ടുവയൽ ജൈവ ഗ്രൂപ്പ് ഉത്പാദിപ്പിക്കുന്ന ജൈവ ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും കെ.ആർ. ജയകുമാർ നിർവഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി മേനോൻ , വാട്ടർ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് ജോഷി വർഗ്ഗീസ്, മുളന്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ കാക്കനാട് , കൃഷി ഓഫീസർ യദു രാജ് എന്നിവർ സംസാരിച്ചുപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബോബൻ കുര്യാക്കോസ്, വാർഡ് മെമ്പർ കെ.ജി. രവീന്ദ്രനാഥ്, കൃഷി അസിസ്റ്റൻറ് സുനിൽ കെ.എം,പാടശേഖര സമിതി ഭാരവാഹികളായ എബ്രഹാം കെ ജോസഫ്, ജോസഫ് ആന്റണി, സിബിമോൻ സി.ടി, മുൻ പഞ്ചായത്ത് മെന്റർമാരായ വി.എൻ ഗോപി, ഓ.പി.ഗോപിനാഥ് , ജൈവ കൃഷി ഗ്രൂപ്പ് പ്രസിഡന്റ് കെ.കെ.ഗോപി, സെക്രട്ടറി ജിജിമോൻ ചാത്തനാട്ടിക്കൽ, ആത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജർ സ്വപ്ന, കാർഷിക കർമ്മസേന സൂപ്പർവൈസർ ദീപ തമ്പി ,വിവിധ പാടശേഖര സമിതിയിലെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഊഴക്കോട് - കുന്നപ്പിള്ളി പാടശേഖര സമിതി സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും കൃഷി ഓഫീസർ യദു രാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/87440/drone-testing-started-in-padasheras)