---
title: "കെഎസ്ആർടിസി ബസിനടിയിലേക്ക് സ്കൂട്ടർ മറഞ്ഞ്  കോട്ടപ്പടി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു; മരിച്ചത് തങ്കളം ഡെന്റൽ കോളേജ് വിദ്യാർത്ഥി"
english_title: "Kottapadi student dies after scooter falls under KSRTC bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/86133/kottapadi-student-dies-after-scooter-falls-under-ksrtc-bus"
published_at: "2022-12-19T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a05e1963681_111.jpg"
keywords: []
---

# കെഎസ്ആർടിസി ബസിനടിയിലേക്ക് സ്കൂട്ടർ മറഞ്ഞ്  കോട്ടപ്പടി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു; മരിച്ചത് തങ്കളം ഡെന്റൽ കോളേജ് വിദ്യാർത്ഥി

> **Lead Summary:** തങ്കളത്ത് കെഎസ്ആർടിസി ബസിനടിയിലേക്ക് സ്കൂട്ടർ മറഞ്ഞു സ്കൂട്ടർ യാത്രക്കാരനായ ബി ഡി എസ് വിദ്യാർത്ഥി മരിച്ചു.തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജ് വിദ്യാർത്ഥി ഡോക്ടർ അശ്വിൻ എൽദോസ് ആണ് മരിച്ചത്. കോതമംഗലത്ത് ഡെന്റൽ ആശുപത്രി നടത്തുന്ന കോട്ടപ്പടി പുതുക്കുന്നത്ത് ഡോ.എൽദോ റാഡോയുടെ മകൻ ആണ് ഡോ. അശ്വിൻ എൽദോ.24 വയസ് ആയിരുന്നു. തങ്കളം മാർ ബസേലിയോസ്‌ ഡെന്റൽ കോളേജിലെ അവസാന വർഷ ബി ഡി എസ് വിദ്യാർത്ഥിയാണ് അശ്വിൻ. തന്റെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ബൈക്ക് കണ്ട് ബ്രേക്ക് ചവിട്ടിയപ്പോൾ ബസിനടിയിലേക്ക് നിയന്ത്രണം വിട്ട് അശ്വിന്റെ സ്‌കൂട്ടർ മറിയുകയായിരുന്നു. തുടർന്ന് ബസ് അശ്വിന്റെ ദേഹത്തിലൂടെ കയറി ഇറങ്ങി.ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.

## Article Content

തങ്കളത്ത് കെഎസ്ആർടിസി ബസിനടിയിലേക്ക് സ്കൂട്ടർ മറഞ്ഞു സ്കൂട്ടർ യാത്രക്കാരനായ ബി ഡി എസ് വിദ്യാർത്ഥി മരിച്ചു.തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജ് വിദ്യാർത്ഥി ഡോക്ടർ അശ്വിൻ എൽദോസ് ആണ് മരിച്ചത്. കോതമംഗലത്ത് ഡെന്റൽ ആശുപത്രി നടത്തുന്ന കോട്ടപ്പടി പുതുക്കുന്നത്ത് ഡോ.എൽദോ റാഡോയുടെ മകൻ ആണ് ഡോ. അശ്വിൻ എൽദോ.24 വയസ് ആയിരുന്നു. തങ്കളം മാർ ബസേലിയോസ്‌ ഡെന്റൽ കോളേജിലെ അവസാന വർഷ ബി ഡി എസ് വിദ്യാർത്ഥിയാണ് അശ്വിൻ. തന്റെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ബൈക്ക് കണ്ട് ബ്രേക്ക് ചവിട്ടിയപ്പോൾ ബസിനടിയിലേക്ക് നിയന്ത്രണം വിട്ട് അശ്വിന്റെ സ്‌കൂട്ടർ മറിയുകയായിരുന്നു. തുടർന്ന് ബസ് അശ്വിന്റെ ദേഹത്തിലൂടെ കയറി ഇറങ്ങി.ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/86133/kottapadi-student-dies-after-scooter-falls-under-ksrtc-bus)