---
title: "എടയ്ക്കാട്ടുവയലിൽ  നെൽകൃഷിക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "A training program was organized for rice farmers in Edakkattu field"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/84843/a-training-program-was-organized-for-rice-farmers-in-edakkattu-field"
published_at: "2022-12-12T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639714159428c_1221.jpg"
keywords: []
---

# എടയ്ക്കാട്ടുവയലിൽ  നെൽകൃഷിക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** എടയ്ക്കാട്ടുവയൽ... ശാസ്ത്രീയരീതിയിൽ നെൽകൃഷി ചെയ്ത് ചിലവു കുറച്ച് കൂടുതൽ വരുമാനമുണ്ടാക്കാനും രാസവളങ്ങളും രാസ കീടനാശിനികളും ഗുണനിലവാരത്തോടെ ഉപയോഗിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനുമുതകുന്ന കൃഷിരീതികൾ സംബന്ധിച്ച് കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയ ജെയിംസ് അധ്യക്ഷയായി. റിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിത് കുമാർ ക്ലാസെടുത്തു. കൃഷി ഓഫീസർ യദു രാജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് സുനിൽ കെ.എം നന്ദിയും പറഞ്ഞു (ചിത്രം -എടയ്ക്കാട്ടുവയൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ നെൽകൃഷി പരിശീലന ക്ലാസ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.) ഈ വാർത്തയും ചിത്രവും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

## Article Content

എടയ്ക്കാട്ടുവയൽ... ശാസ്ത്രീയരീതിയിൽ നെൽകൃഷി ചെയ്ത് ചിലവു കുറച്ച് കൂടുതൽ വരുമാനമുണ്ടാക്കാനും രാസവളങ്ങളും രാസ കീടനാശിനികളും ഗുണനിലവാരത്തോടെ ഉപയോഗിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനുമുതകുന്ന കൃഷിരീതികൾ സംബന്ധിച്ച് കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയ ജെയിംസ് അധ്യക്ഷയായി. റിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിത് കുമാർ ക്ലാസെടുത്തു. കൃഷി ഓഫീസർ യദു രാജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് സുനിൽ കെ.എം നന്ദിയും പറഞ്ഞു (ചിത്രം -എടയ്ക്കാട്ടുവയൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ നെൽകൃഷി പരിശീലന ക്ലാസ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.) ഈ വാർത്തയും ചിത്രവും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/84843/a-training-program-was-organized-for-rice-farmers-in-edakkattu-field)