എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
Nov 22, 2022 10:08 AM | By Piravom Editor

കൊച്ചി....  എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡിൽ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടം.

എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി തെറിച്ചു പോയത്. അപകടം നടക്കുമ്പോൾ ബസിൽ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാൽ റോഡിൽ തിരക്കൊഴിഞ്ഞതും ബസിന് വേഗം കുറവായിരുന്നതും കാരണം വലിയ അപകടമാണ് ഒഴിവായത്. റോഡരികിൽ നിര്‍ത്തിയിട്ട ഒരു കാറിലേക്കാണ് തെറിച്ചു പോയ ടയര്‍ പോയി ഇടിച്ചു നിന്നത്. കാറിന് നേരിയ കേടുപാടുണ്ട്. അപകടത്തിന് പിന്നാലെ എറണാകുളം ഡിപ്പോയിൽ നിന്നും ജീവനക്കാര്‍ എത്തി ബസിൻ്റെ അറ്റകുറ്റപ്പണി നടത്തി മറ്റൊരു ടയര്‍ പുനസ്ഥാപിച്ചു.

A tire burst on a KSRTC bus running in Ernakulam

Next TV

Related Stories
രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

Dec 1, 2022 07:22 AM

രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

ലോകകപ്പിൽ ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് അർജന്റീന....

Read More >>
തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

Nov 28, 2022 12:17 PM

തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പെൺകുട്ടിയുടെ മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്ത്​...

Read More >>
ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

Nov 27, 2022 09:54 AM

ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ മെക്‌സിക്കോക്ക് എതിരെ തകര്‍പ്പന്‍ ജയം നേടിയ ആവേശത്തിലാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ലോകം. ആദ്യ മത്സരത്തില്‍...

Read More >>
ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

Nov 26, 2022 12:16 PM

ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

പിറവം എം.കെ.എം ഹൈസ്കൂൾ മുൻ മാനേജരായിരുന്നു. സംസ്ക്കാരം നാളെ (27/11/2022) ഞായർ രണ്ടിന് ഭവനത്തിലെയും, യാക്കോബായ കോൺഗ്രീഗേഷൻ പള്ളിയിലേയും ശുശ്രൂഷകൾക്കു ശേഷം...

Read More >>
കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

Nov 25, 2022 05:53 PM

കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

എം സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികൾക്ക് പരിക്ക് ഏറ്റത്ത്....

Read More >>
എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

Nov 24, 2022 11:55 AM

എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ .ഫല പ്രഖ്യാപനം മെയ് 10ന് ഉള്ളിൽ. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ്...

Read More >>
Top Stories