മുളന്തുരുത്തി ..... ഖത്തർ കാർണിവൽ റോഡ് ഷോയും , പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്ട്ബോൾ മത്സരത്തെ വരവേറ്റുകൊണ്ട് ഡി.വൈ.എഫ്.ഐ. മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ മുളന്തുരുത്തിയിൽ ഖത്തർ കാർണിവൽ റോഡ് ഷോയും , കട്ട് പോസ്റ്റ് പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു.

മുളന്തുരുത്തി ബസ്സ് സ്റ്റാന്റിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ഡി.വൈ.എഫ്.ഐ. തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വൈശാഖ് മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. റോഡ് ഷോ മുളന്തുരുത്തി കരവട്ടെ കുരിശിൽ സമാപിച്ചതിനു ശേഷം നടന്ന കട്ട് പോസ്റ്റ് പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം ഫുട്ട്ബോൾ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് പ്ലേയറും അഡർ 16 ജില്ലാ ഫുട്ട്ബോൾ ടീം വൈസ് ക്യാപ്റ്റനുമായ അലോഷി റെജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റുമായ ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അരുൺ പോട്ടയിൽ , ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗം രാഹുൽ സത്യൻ, ഫുട്ട്ബോർ പരിശീലകൻ ആദിത്യൻ കൃഷ്ണൻ , പഞ്ചായത്ത് അംഗം ജോയൽ കെ ജോയി, മേഖലാ കമ്മിറ്റി അംഗം വിഷ്ണു ഹരിദാസ് , അജിത്ത് പെരുമ്പിള്ളി, എം.എൻ. ജീവൻ എന്നിവർ സംസാരിച്ചു. എഡ് വിൻ ഡാനി ,ലാൽ തലക്കോട് എന്നിവർ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ യഥാകൃമം ഒന്നും, രണ്ടും സ്ഥാനം നേടി.
Qatar Carnival Road Show and Penalty Shoot Out Competition were organized