കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ ബലാൽസംഗം ചെയ്തു

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ ബലാൽസംഗം ചെയ്തു
Nov 18, 2022 08:29 PM | By Piravom Editor

കൊച്ചി ..... കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ ബലാൽസംഗം ചെയ്തു സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിലായി.

കാറിനുള്ളില്‍ വച്ച് മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് മോഡലിന്റെ പരാതി. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മോഡലിനെ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മോഡൽ.യുവാക്കൾക്കൊപ്പം അറസ്റ്റിലായ യുവതി മോഡലിന്റെ സുഹൃത്താണെന്നാണ് ലഭ്യമാകുന്ന വിവരം. രാത്രി ബാറില്‍ വച്ച് മദ്യപിച്ച് മോഡല്‍ കുഴഞ്ഞു വീണിരുന്നു. ഇന്ന് പുലര്‍ച്ചെ മോഡല്‍ മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.മദ്യ ലഹരിയിലാണ് പ്രതികൾ മോഡലിനെ ബലാത്സംഗം ചെയ്തത്. പബ്ബില്‍ പ്രതികള്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികളെ സൗത്ത് സ്റ്റേഷനിലെത്തിക്കും.

A model was raped in a moving car in Kochi

Next TV

Related Stories
രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

Dec 1, 2022 07:22 AM

രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

ലോകകപ്പിൽ ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് അർജന്റീന....

Read More >>
തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

Nov 28, 2022 12:17 PM

തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പെൺകുട്ടിയുടെ മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്ത്​...

Read More >>
ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

Nov 27, 2022 09:54 AM

ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ മെക്‌സിക്കോക്ക് എതിരെ തകര്‍പ്പന്‍ ജയം നേടിയ ആവേശത്തിലാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ലോകം. ആദ്യ മത്സരത്തില്‍...

Read More >>
ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

Nov 26, 2022 12:16 PM

ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

പിറവം എം.കെ.എം ഹൈസ്കൂൾ മുൻ മാനേജരായിരുന്നു. സംസ്ക്കാരം നാളെ (27/11/2022) ഞായർ രണ്ടിന് ഭവനത്തിലെയും, യാക്കോബായ കോൺഗ്രീഗേഷൻ പള്ളിയിലേയും ശുശ്രൂഷകൾക്കു ശേഷം...

Read More >>
കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

Nov 25, 2022 05:53 PM

കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

എം സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികൾക്ക് പരിക്ക് ഏറ്റത്ത്....

Read More >>
എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

Nov 24, 2022 11:55 AM

എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ .ഫല പ്രഖ്യാപനം മെയ് 10ന് ഉള്ളിൽ. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ്...

Read More >>
Top Stories