യുവതിയുടെ മരണത്തിന് ഇടയാക്കിയ യുവാവ് സ്ഥിരം പ്രശനക്കാരൻ, വിഷ്ണുവിന്റെ ലൈസൻസ് ആജീവനാന്തകാലം റദ്ദ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്

യുവതിയുടെ മരണത്തിന് ഇടയാക്കിയ യുവാവ് സ്ഥിരം പ്രശനക്കാരൻ, വിഷ്ണുവിന്റെ ലൈസൻസ് ആജീവനാന്തകാലം റദ്ദ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്
Nov 18, 2022 07:25 PM | By Piravom Editor

ഉദയംപേരൂർ.....ഇന്നലെ യുവതിയുടെ മരണത്തിന് ഇടയാക്കിയ യുവാവ് സ്ഥിരം പ്രശനക്കാരൻ,സൈക്കിൾ യാത്രികൻ ബൈക്ക് ഇടിച്ചു മരിച്ച കേസിൽ പ്രതി. അപകടത്തിന് കാരണക്കാരനായ വിഷ്ണുവിന്റെ ലൈസൻസ് ആജീവനാന്തകാലം റദ്ദ് ചെയ്യണമെന്നും, ടിയാന്റെ വാഹനത്തിന്റെ പെർമിറ്റ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഉദയംപേരൂർ മണ്ഡലം കമ്മറ്റി

തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച്‌ റോഡില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവും, ഉദയംപേരൂർ നടക്കാവ് എസ്.എൻ.ഡി.പിസ്കൂളിന് സമീപം സിദ്ധാർത്ഥം വീട്ടിൽ സിബിന്റെ ഭാര്യ കാവ്യ മരണപ്പെടുകയും, അലക്ഷ്യമായി ബൈക്ക് ഓടിച്ച്‌ അപകടം ഉണ്ടാക്കിയ കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവിനെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 2020 ജൂൺ 12 -ാം തീയതി ലോക്ക് ഡൗൺ സമയത്ത് വിഷ്ണുവിന്റെ ഇതേ ബൈക്കിടിച്ച് ഒരു സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു. യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം റോങ് സൈഡിലൂടെ യൂ ടേണ്‍ എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ പുറകില്‍ ഇടിച്ച്‌ യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയും തൊട്ട് പുറകേ വന്ന ബസിന് അടിയിൽപ്പെടുകയും മായിരുന്നു. പ്രസ്തുത അപകടത്തിന് കാരണക്കാരനായ വിഷ്ണുവിന്റെ ലൈസൻസ് ആജീവനാന്തകാലം റദ്ദ് ചെയ്യണമെന്നും, ടിയാന്റെ വാഹനത്തിന്റെ പെർമിറ്റ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഉദയംപേരൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് സുനിൽ രാജപ്പൻ, കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി ബാരിഷ് വിശ്വനാഥ് എന്നിവരുടെ നേത്യത്വത്തിൽ തൃപ്പുണിത്തുറ ജോയിന്റ് ആർ.ടി.ഒ യ്ക്ക് പരാതി നൽകി

The youth who caused the death of the young woman is a constant troublemaker, Vishnu's license should be revoked for life, says Youth Congress

Next TV

Related Stories
രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

Dec 1, 2022 07:22 AM

രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

ലോകകപ്പിൽ ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് അർജന്റീന....

Read More >>
തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

Nov 28, 2022 12:17 PM

തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പെൺകുട്ടിയുടെ മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്ത്​...

Read More >>
ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

Nov 27, 2022 09:54 AM

ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ മെക്‌സിക്കോക്ക് എതിരെ തകര്‍പ്പന്‍ ജയം നേടിയ ആവേശത്തിലാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ലോകം. ആദ്യ മത്സരത്തില്‍...

Read More >>
ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

Nov 26, 2022 12:16 PM

ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

പിറവം എം.കെ.എം ഹൈസ്കൂൾ മുൻ മാനേജരായിരുന്നു. സംസ്ക്കാരം നാളെ (27/11/2022) ഞായർ രണ്ടിന് ഭവനത്തിലെയും, യാക്കോബായ കോൺഗ്രീഗേഷൻ പള്ളിയിലേയും ശുശ്രൂഷകൾക്കു ശേഷം...

Read More >>
കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

Nov 25, 2022 05:53 PM

കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

എം സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികൾക്ക് പരിക്ക് ഏറ്റത്ത്....

Read More >>
എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

Nov 24, 2022 11:55 AM

എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ .ഫല പ്രഖ്യാപനം മെയ് 10ന് ഉള്ളിൽ. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ്...

Read More >>
Top Stories