---
title: "പോലീസിന്റെയും,മോട്ടോർവാഹന വകുപ്പിന്റെയും പീഡനം നാളെ സ്വകാര്യ ബസ് സംയുക്ത പണിമുടക്ക്,സി ഐ ടി യു വിട്ടുനിൽക്കും "
english_title: "Harassment by police, motor vehicle department, private bus joint strike tomorrow, CITU to abstain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/80398/harassment-by-police-motor-vehicle-department-private-bus-joint-strike-tomorrow-citu-to-abstain"
published_at: "2022-11-15T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637391a55e7b8_busq.jpg"
keywords: []
---

# പോലീസിന്റെയും,മോട്ടോർവാഹന വകുപ്പിന്റെയും പീഡനം നാളെ സ്വകാര്യ ബസ് സംയുക്ത പണിമുടക്ക്,സി ഐ ടി യു വിട്ടുനിൽക്കും 

> **Lead Summary:** **കൊച്ചി.... **പോലീസും,മോട്ടോർ വകുപ്പും സ്വകാര്യ ബസ് ജീവനക്കാരെയും,ഉടമകളെയും പീഡിപ്പിക്കുന്നു,നാളെ സ്വകാര്യ ബസ് പണിമുടക്ക്.** **ബസ്‌ തൊഴിലാളികൾക്കും ഉടമകൾക്കും എതിരെ അന്യായമായി കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ച്‌ 16ന് ബസ്‌ ഉടമകൾ സൂചനാപണിമുടക്ക്‌ നടത്തും.

## Article Content

**കൊച്ചി.... **പോലീസും,മോട്ടോർ വകുപ്പും സ്വകാര്യ ബസ് ജീവനക്കാരെയും,ഉടമകളെയും പീഡിപ്പിക്കുന്നു,നാളെ സ്വകാര്യ ബസ് പണിമുടക്ക്.** **ബസ്‌ തൊഴിലാളികൾക്കും ഉടമകൾക്കും എതിരെ അന്യായമായി കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ച്‌ 16ന് ബസ്‌ ഉടമകൾ സൂചനാപണിമുടക്ക്‌ നടത്തും.

നടപടികൾ നിർത്തിവച്ചില്ലെങ്കിൽ 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാ ബസ്‌ ഉടമ–-തൊഴിലാളി സംയുക്തസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസും മോട്ടോർവാഹനവകുപ്പും സ്വകാര്യബസ്‌ തൊഴിലാളികളെ വിവിധ കേസുകൾ ചുമത്തി പീഡിപ്പിക്കുകയാണെന്ന്‌ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ജോൺ ലൂക്കോസ്, ജോളി പവ്വത്തിൽ, കെ ബി സുനീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബുധനാഴ്ച നടക്കുന്ന സൂചനാപണിമുടക്കിൽ എറണാകുളം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പങ്കെടുക്കില്ലെന്ന്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി ആർ മുരളീധരനും സെക്രട്ടറി കെ കെ കലേശനും വാർത്താക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/80398/harassment-by-police-motor-vehicle-department-private-bus-joint-strike-tomorrow-citu-to-abstain)