പാമ്പാക്കുട.... ഭരണഭാഷാ വാരാചരണം; പ്രശ്നോത്തരിയിൽ പാമ്പാക്കുട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് ജീവനക്കാർ ജേതാക്കളായി. ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ പാമ്പാക്കുട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് ജീവനക്കാർ ജേതാക്കളായി.
ആർ. പ്രിയരഞ്ജൻ, എസ്. ശ്രീലക്ഷ്മി എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. അങ്കമാലി നഗരസഭയെ പ്രതിനിധീകരിച്ച എം.പി സേതുമാധവൻ, എ.എൻ വിനോദ് എന്നിവർ രണ്ടാം സ്ഥാനവും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള കെ.ജി ജീനാമേരി, ബിൻസി ജോസഫ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 34 ടീമുകൾ മത്സരിച്ചപ്പോൾ ആറു ടീമുകളാണ് അവസാന റൗണ്ടിലേക്ക് പ്രവേശനം നേടിയത്. ആകാശവാണി തിരുവനന്തപുരം നിലയം പോഗ്രാം എക്സിക്യൂട്ടീവും കവിയുമായ ശ്രീകുമാർ മുഖത്തല പ്രശ്നോത്തരിക്ക് നേതൃത്വം നൽകി
Official Language Week; Pampakuda Block Development Office employees won in Prashotthari