---
title: " ആലപ്പുഴയിലെ ദേശീയപാതയിൽ കാർ വിദ്യാർത്ഥികളുടെ ഇടയിലേക്ക് പാഞ്ഞ് കയറി അഞ്ചുപേർക്ക് പരിക്ക് "
english_title: "A car rammed into students on the national highway in Alappuzha, injuring five"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/79224/a-car-rammed-into-students-on-the-national-highway-in-alappuzha-injuring-five"
published_at: "2022-11-08T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a542bd630f_car_accident.jpg"
keywords: []
---

#  ആലപ്പുഴയിലെ ദേശീയപാതയിൽ കാർ വിദ്യാർത്ഥികളുടെ ഇടയിലേക്ക് പാഞ്ഞ് കയറി അഞ്ചുപേർക്ക് പരിക്ക് 

> **Lead Summary:** **തുറവൂർ....** വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. ആലപ്പുഴയിലെ ദേശീയപാതയിലാണ് സംഭവം. തുറവൂർ സംസ്‌കൃത കോളേജിലെ അഞ്ച് വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേറ്റു.

## Article Content

**തുറവൂർ....** വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. ആലപ്പുഴയിലെ ദേശീയപാതയിലാണ് സംഭവം. തുറവൂർ സംസ്‌കൃത കോളേജിലെ അഞ്ച് വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പുഴ പുത്തൻച്ചന്തയിലാണ് സംഭവം. പുത്തൻച്ചന്തയ്ക്ക് സമീപം നിന്ന് കുട്ടികളുടെ ഇടിയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളിൽ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലും രണ്ട് പേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേദിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/79224/a-car-rammed-into-students-on-the-national-highway-in-alappuzha-injuring-five)