---
title: "വൈക്കം-തവണക്കടവ് ജങ്കാർ സർവീസ്നിരക്ക് വർധിപ്പിച്ചു"
english_title: "Vaikom-Tawanakadav Jankar increased service fare"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/78273/vaikom-tawanakadav-jankar-increased-service-fare"
published_at: "2022-11-03T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636360ac5e61e_8.jpg"
keywords: []
---

# വൈക്കം-തവണക്കടവ് ജങ്കാർ സർവീസ്നിരക്ക് വർധിപ്പിച്ചു

> **Lead Summary:** വൈക്കം-തവണക്കടവ് ജങ്കാർ സർവീസിന്റെ നിരക്ക് വർധിപ്പിച്ചു. ഇന്ന് മുതൽ പുതുക്കിയ നിരക്ക് ബാധകമാണ്. ടിപ്പർ ലോറി ഒഴികെ ബൈക്ക്, കാർ, ഓട്ടോറിക്ഷ, മിനി ലോറി, മിനി ബസ് തുടങ്ങിയ എല്ലാ വാഹനങ്ങൾക്കും അഞ്ച് രൂപ കൂട്ടി. വൈക്കം നഗരസഭ, ചേന്നംപള്ളിപ്പുറം പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

## Article Content

വൈക്കം-തവണക്കടവ് ജങ്കാർ സർവീസിന്റെ നിരക്ക് വർധിപ്പിച്ചു. ഇന്ന് മുതൽ പുതുക്കിയ നിരക്ക് ബാധകമാണ്. ടിപ്പർ ലോറി ഒഴികെ ബൈക്ക്, കാർ, ഓട്ടോറിക്ഷ, മിനി ലോറി, മിനി ബസ് തുടങ്ങിയ എല്ലാ വാഹനങ്ങൾക്കും അഞ്ച് രൂപ കൂട്ടി. വൈക്കം നഗരസഭ, ചേന്നംപള്ളിപ്പുറം പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും നിരക്ക് വർധനയെ പിന്തുണച്ചു. ഇരുചക്രവാഹനം ഒഴികെ മറ്റ് വാഹനങ്ങൾക്ക് അഞ്ച് മാസം മുൻപ് വർധന അനുവദിച്ചിരുന്നു. എന്നാൽ, സാമ്പത്തിക കുടിശ്ശിക ഉണ്ടായിരുന്നതിനാൽ ഇത് തീർത്തശേഷം മാത്രമേ നിരക്ക് വർധന പാടുള്ളൂ എന്നായിരുന്നു നഗരസഭയുടെ തീരുമാനം. കഴിഞ്ഞ ദിവസം കുടിശ്ശിക തീർത്തതോടെ ഇരുചക്ര വാഹനങ്ങളുടെ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/78273/vaikom-tawanakadav-jankar-increased-service-fare)