---
title: "വീട്ടുമുറ്റത്ത് സ്വർഗത്തിലെ കനി വിളയിച്ച് ഒന്നാം ക്ലാസ് വിദ്യാർഥിനി"
english_title: "1st class student growing the fruit of heaven in her backyard"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/78112/1st-class-student-growing-the-fruit-of-heaven-in-her-backyard"
published_at: "2022-11-02T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636215d83542c_4.jpg"
keywords: []
---

# വീട്ടുമുറ്റത്ത് സ്വർഗത്തിലെ കനി വിളയിച്ച് ഒന്നാം ക്ലാസ് വിദ്യാർഥിനി

> **Lead Summary:**  കോലഞ്ചേരി: സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ്ഫ്രൂട്ട് വീട്ടുമുറ്റത്ത് വിളയിച്ച് ഒന്നാം ക്ലാസ് വിദ്യാർഥിനി. വെണ്ണിക്കുളം ജി.ജെ.ബി.എ സ് വിദ്യാർഥിനി വെണ്ണിക്കുളം മടത്തിപ്പറമ്പിൽ ജോൺ എം. പോളിന്റെ മകളായ എൽസാ എം. ജോൺ ആണ് മധുര പാവൽ എന്നു വിളിക്കുന്ന ഗാഗ്ഫ്രൂട്ട് തന്റെ കൃഷിത്തോട്ടത്തിൽ വിളയിച്ചത്. പറുദീസയിലെ പഴം എന്ന പേരിലും ഇവ അറിയപ്പെടും.

## Article Content

 കോലഞ്ചേരി: സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ്ഫ്രൂട്ട് വീട്ടുമുറ്റത്ത് വിളയിച്ച് ഒന്നാം ക്ലാസ് വിദ്യാർഥിനി. വെണ്ണിക്കുളം ജി.ജെ.ബി.എ സ് വിദ്യാർഥിനി വെണ്ണിക്കുളം മടത്തിപ്പറമ്പിൽ ജോൺ എം. പോളിന്റെ മകളായ എൽസാ എം. ജോൺ ആണ് മധുര പാവൽ എന്നു വിളിക്കുന്ന ഗാഗ്ഫ്രൂട്ട് തന്റെ കൃഷിത്തോട്ടത്തിൽ വിളയിച്ചത്. പറുദീസയിലെ പഴം എന്ന പേരിലും ഇവ അറിയപ്പെടും.

വീട്ടിലെ മുറ്റത്ത് മുഴുവൻ വിളഞ്ഞ് പഴുത്ത് നിൽക്കുന്ന ഗാഗ്ഫ്രൂട്ടാണ്. പഴം പാകമാകുന്നതു വരെ നാലു നിറങ്ങളിൽ കാണാനാകും. ഒരു ചെടിയിൽ നിന്നും 25 വർഷം വരെ കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയും ഈ ചെടിക്കുണ്ട്. പച്ചക്കറിയായും, പഴമായും, കഴിക്കാവുന്ന ഗാഗ്ഫ്രൂട്ട്  ജ്യൂസായും, സൂപ്പാക്കിയും ഇലത്തോരൻ കറി വെച്ചും ഉപയോഗിച്ചു വരുന്നു.   ഓഴം മുറിച്ചാൽ കടും ചുവപ്പു നിറമാണ്. വലിയ പഴത്തിന് അര കിലോ മുതൽ ഒന്നര കിലോ വരെ ഭാരം ഉണ്ടാകാറുണ്ട്. കൂടാതെ 16 മുതൽ 25 വരെ വിത്തുകളും ഒരു പഴത്തിൽ നിന്നും ലഭിക്കും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/78112/1st-class-student-growing-the-fruit-of-heaven-in-her-backyard)