---
title: " പാറശാല ഷാരോൺ രാജിന്‍റെ മരണം കൊലപാതകം; പെൺകുട്ടി കുറ്റം സമ്മതിച്ചു "
english_title: "Death of Parashala Sharon Raj murder; The girl confessed to the crime"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/77609/death-of-parashala-sharon-raj-murder-the-girl-confessed-to-the-crime"
published_at: "2022-10-30T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e6da8b62bc_sharon.jpg"
keywords: []
---

#  പാറശാല ഷാരോൺ രാജിന്‍റെ മരണം കൊലപാതകം; പെൺകുട്ടി കുറ്റം സമ്മതിച്ചു 

> **Lead Summary:** **തിരുവനന്തപുരം....** പാറശാല ഷാരോൺ രാജിന്‍റെ മരണം കൊലപാതകം. ഷാരോണിന്റെ വനിതാ സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിൽ യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത്.

## Article Content

**തിരുവനന്തപുരം....** പാറശാല ഷാരോൺ രാജിന്‍റെ മരണം കൊലപാതകം. ഷാരോണിന്റെ വനിതാ സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിൽ യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത്.

ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും വനിതാ സുഹൃത്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് വനിതാ സുഹൃത്ത് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് 14നാണ് ഷാരോണ്‍ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയില്‍ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാനീയത്തില്‍ ആഡിഡ് ചേര്‍ത്തു നല്‍കി എന്നതാണ് കുടുംബത്തിന്റെ ആരോപണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/77609/death-of-parashala-sharon-raj-murder-the-girl-confessed-to-the-crime)