---
title: "നൂറു മേനി വിളഞ്ഞ് തഴയപ്പാടം, ഞങ്ങളും കൃഷിയിലേക്ക് പതിനൊന്നാം വാർഡിലെ നെൽ കൃഷി കൊയ്ത്തുത്സവം നടത്തി"
english_title: "After planting  rice paddy fields, we also conducted a harvest festival for paddy cultivation in the eleventh ward."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/75584/after-planting-rice-paddy-fields-we-also-conducted-a-harvest-festival-for-paddy-cultivation-in-the-eleventh-ward"
published_at: "2022-10-20T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63516ecf48da2_koith.jpg"
keywords: []
---

# നൂറു മേനി വിളഞ്ഞ് തഴയപ്പാടം, ഞങ്ങളും കൃഷിയിലേക്ക് പതിനൊന്നാം വാർഡിലെ നെൽ കൃഷി കൊയ്ത്തുത്സവം നടത്തി

> **Lead Summary:** **എടയ്ക്കാട്ടുവയൽ....** ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തുക , എല്ലായിടവും കൃഷിയിടമാക്കുക എന്ന ലക്ഷ്യത്തോടെ എടയ്ക്കാട്ടുവയൽ പതിനൊന്നാം വാർഡ് തഴയപ്പാടം നെൽകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 10 ഏക്കറോളം നെൽകൃഷി വിളവെടുപ്പ് കൊയ്ത്തുത്സവമായി നടത്തി വാർഡ് മെമ്പർ ബീന രാജനും കൃഷി ഓഫീസർ ഡവ് ലിൻ പീറ്റേഴ്സും ചേർന്ന് ഉദ്ഘാടനം ചെയ്തു.

## Article Content

**എടയ്ക്കാട്ടുവയൽ....** ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തുക , എല്ലായിടവും കൃഷിയിടമാക്കുക എന്ന ലക്ഷ്യത്തോടെ എടയ്ക്കാട്ടുവയൽ പതിനൊന്നാം വാർഡ് തഴയപ്പാടം നെൽകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 10 ഏക്കറോളം നെൽകൃഷി വിളവെടുപ്പ് കൊയ്ത്തുത്സവമായി നടത്തി വാർഡ് മെമ്പർ ബീന രാജനും കൃഷി ഓഫീസർ ഡവ് ലിൻ പീറ്റേഴ്സും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഒരുപ്പൂ മാത്രം ചെയ്തിരുന്ന പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇരുപ്പൂ ആയി വൈറ്റില 8 ഇനം നെല്ലാണ് കൃഷി ചെയ്തത്. കൃഷി അസിസ്റ്റന്റ് സുനിൽ കെ എം, കൈപ്പട്ടൂർ തഴയപ്പാടം പാടശേഖര സമിതി സെക്രട്ടറി ജോർജ്ജ് തോമസ്, ജോയിന്റ് സെക്രട്ടറി ടി.ആർ സനോജ് മറ്റു പാടശേഖര സമിതി ഭാരവാഹികൾ , കർഷകർ എന്നിവർ സംബന്ധിച്ചു.മികച്ച വിളവാണ് ലഭിച്ചത് എന്ന് പാടശേഖര ഭാരവാഹികൾ പറഞ്ഞു. ചിത്രം - എടയ്ക്കാട്ടുവയൽ പതിനൊന്നാം വാർഡ് തഴയപ്പാടം നെൽകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 10 ഏക്കറോളം നെൽകൃഷി കൊയ്ത്തുത്സവം വാർഡ് മെമ്പർ ബീന രാജനും കൃഷി ഓഫീസർ ഡവ് ലിൻ പീറ്റേഴ്സും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/75584/after-planting-rice-paddy-fields-we-also-conducted-a-harvest-festival-for-paddy-cultivation-in-the-eleventh-ward)