കാരുണ്യം കരങ്ങളിലേക്ക്; രാജീവ് ഗാന്ധി ഫോറം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

കാരുണ്യം കരങ്ങളിലേക്ക്; രാജീവ് ഗാന്ധി ഫോറം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
Oct 13, 2022 04:05 PM | By Piravom Editor

പിറവം... രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പിറവം മണ്ഡലം കമ്മറ്റിയുമായി സഹകരിച്ച് കാരുണ്യം കരങ്ങളിലേക്ക് - എന്ന പരിപാടി സംഘടിപ്പിച്ചു. പിറവം നഗരസഭയിൽ തെരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഇതിനൊപ്പം വവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരേയും, കർഷകരേയും, മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളേയും ആദരിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.  "11വർഷം ആയി കാരുണ്യ പ്രവർത്തന രംഗത്ത് അമ്മയോടൊപ്പം പോലെ മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന സംഘടന ആണ് പിറവം രാജീവ്‌ ഗാന്ധി കൾച്ചറൽ ഫോറം" എന്ന് ബെന്നി ബഹനാൻ പറഞ്ഞു. രാജീവ് കൾച്ചറൽ ഫോറം ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. വീക്ഷണം എംഡി ജയ്സൺ ജോസഫ്, ഡി സി സി സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ, മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വേണു മുളന്തുരുത്തി, ഒ ഐ സി സി അയർലന്റ് പ്രസിഡന്റ് ലിങ്ക്വിൻ സ്റ്റാർ, മുളക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സഖറിയ വർഗീസ്, റോട്ടറി ക്ലബ്ബ് കോർഡിനേറ്റർ ഡോ. എ.സി. പീറ്റർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ ജോയി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ടി. പൗലോസ്, നഗരസഭ കൗൺസിലർമാരായ ജിൻസി രാജ്യ, രമാ വിജയൻ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം സ്വാഗതവും, ഫോറം ജനറൽ സെക്രട്ടറി തമ്പി പുതുവാക്കുന്നേൽ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുമുള്ള ലാൽ പ്രിയൻ, റോഷൻ റെജി, തങ്കി ഇടയത്തു പാറയിൽ, ജാസ്മി കുര്യൻ, രഞ്ചിത് ബേബി, ബാതൽ പുരുഷോത്തമൻ, ബെന്നി പുരവത്ത്, കെ.ജി. രാമൻകുട്ടി എന്നിവരെയാണ് ആദരിച്ചത്.

To the hands of mercy; Rajiv Gandhi Forum distributed foodgrain kits

Next TV

Related Stories
#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

Mar 27, 2024 05:59 AM

#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

പറവൂർ കനിവ് പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ വിതരണം ഉദ്ഘാടനം...

Read More >>
#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

Mar 27, 2024 05:55 AM

#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

ശേഷിച്ച നിർമാണത്തിന് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സ്വിറ്റ്സർലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോൺസൺ ഗോപുരത്തിങ്കൽ തുക...

Read More >>
#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

Mar 27, 2024 05:52 AM

#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

അറുനൂറ്റിയറുപത്‌ ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്....

Read More >>
 #murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

Mar 27, 2024 05:47 AM

#murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

എന്നാൽ, സമീപത്തെ അലമാരയിലുണ്ടായിരുന്ന 15 പവൻ നഷ്ടപ്പെട്ടിട്ടില്ല. കവർച്ചയ്ക്കുവേണ്ടിയാണോ കൊലപാതകം എന്ന് പൊലീസിന്...

Read More >>
#HighCourt | പാമ്പാക്കുട  മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

Mar 27, 2024 05:43 AM

#HighCourt | പാമ്പാക്കുട മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

ഹൈവേ നിർമാണത്തിനായുള്ള മണ്ണുനീക്കമായതിനാൽ എല്ലാദിവസവും പൊലീസ് സമരക്കാരെ അറസ്റ്റ്‌ ചെയ്ത് മാറ്റി മണ്ണുനീക്കം പുനഃസ്ഥാപിക്കും....

Read More >>
#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

Mar 27, 2024 05:36 AM

#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

ഒന്നിലധികം ലോറികൾ ഒരേസമയം നിരത്ത് നിറഞ്ഞുപോകുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും വലിയ...

Read More >>
Top Stories